വഴിയാത്രക്കാരെ ഓടിച്ചിട്ടു കടിച്ച തെരുവുനായ നിരീക്ഷണത്തിലിരിക്കെ ചത്തു

കൊച്ചി : വഴിയാത്രക്കാരെ ഓടിച്ചിട്ടു കടിച്ച തെരുവുനായ നിരീക്ഷണത്തിലിരിക്കെ ചത്തു. നായയുടെ കടിയേറ്റവർ പേവിഷബാധക്കെതിരെയുള്ള വാക്സിൻ കുത്തിവെപ്പിന് വിധേയരായി. ശനിയാഴ്ച രാവിലെ പച്ചാളം അയ്യപ്പൻകാവ് മാർക്കറ്റിന് സമീപം മുട്ടക്കാരൻ ജങ്ങ്ഷനിലാണ് നായ വഴിയാത്രക്കാരെ ഓടിച്ചിട്ടു കടിച്ചത്. കൗൺസിലർ മിനി ദിലീപിൻ്റെ പരാതിയിൽ കോർപറേഷൻ ഡോഗ് സ്ക്വാഡ് എത്തി കടിച്ച നായയെയും പരിസരത്ത് അലഞ്ഞു നടന്ന നായകളെയും പിടികൂടി
വന്ധ്യംകരിക്കാനായി ബ്രഹ്മപുരം അനിമൽ ബർത്ത് കൺട്രോൾ സെൻ്ററിൽ (എ ബി സി ) എത്തിച്ചു. അന്നുരാത്രി വഴിയാത്രക്കാരെ കടിച്ച നായ നിരീക്ഷണത്തിലിരിക്കെ മരണപ്പെടുകയായിരുന്നു. തുടർന്ന് തൃശൂർ വെറ്റിനറി കോളേജിൽ നടത്തിയ പരിശോധനയിൽ നായക്ക് പേവിഷബാധയുള്ളതായി കണ്ടെത്തുകയായിരുന്നു.











0 comments