ad
Deshabhimani

print edition സ്വാഗതം ചെയ്യുന്നു: ചന്ദ്രശേഖരൻ

R CHANDRASHEKARAN
വെബ് ഡെസ്ക്

Published on Jul 03, 2026, 12:12 AM | 1 min read

തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ താനടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ ചന്ദ്രശേഖരൻ.


കൃത്യമായ വിചാരണ നടത്തണമെന്നും ക്രമക്കേട്‌ നടന്നില്ലെന്ന്‌ ബോധ്യപ്പെട്ടതുകൊണ്ടാകും കഴിഞ്ഞ സർക്കാർ പ്രോസിക്യൂഷന്‌ അനുമതി നൽകാതിരുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2012 മുതൽ 15വരെയുള്ള മൂന്നു വർഷം മാത്രമാണ്‌ താൻ ചെയർമാനായിരുന്നത്‌. ഡയറക്ടർ ബോർഡ്‌ ഏകകണ്‌ഠമായാണ്‌ അന്ന്‌ തീരുമാനങ്ങൾ എടുത്തിരുന്നത്‌.


കോർപറേഷനു കീഴിലുള്ള കമ്പനിയിൽ സമാന്തര യൂണിയൻ അനുവദിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ്‌ അഴിമതി ആരോപിച്ച്‌ പരാതി നൽകിയത്‌. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റായിരുന്ന കെ എസ്‌ സുരേഷ്‌ബാബുവിനെ സ്ഥാനത്തുനിന്ന്‌ നീക്കി ദേശീയ പ്രസിഡന്റ്‌ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. തുടർന്നാണ്‌ താൻ പ്രസിഡന്റായി കമ്മിറ്റി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home