​ഗുരുവായൂരിൽ വീട്ടമ്മയുടെ ചെവി കടിച്ചെടുത്ത് തെരുവുനായ

stray dog

Representative Image

വെബ് ഡെസ്ക്

Published on Oct 10, 2025, 07:04 PM | 1 min read

ഗുരുവായൂർ: തൃശൂർ ഗുരുവായൂരിൽ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് പുല്ല് പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുന്നത്ത് വഹീദ(52)യാണ് ആക്രമിക്കപ്പെട്ടത്.


വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പുല്ലുപറിക്കുകയായിരുന്ന വഹീദയെ തെരുവുനായ പിന്നിൽനിന്ന് വന്ന് ആക്രമിക്കുകയായിരുന്നു. ഇടത് ചെവിയുടെ ഒരു ഭാ​ഗമാണ് നായ കടിച്ചെടുത്തത്. വഹീദയുടെ ആരോഗ്യനില തൃപ്തികരമാണ്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വഹീദയെ തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ഇന്ന് മൂന്ന് പേർക്കാണ് ​ഗുരുവായൂരിൽ തെരുവുനായയുടെ കടിയേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home