ad
Deshabhimani

രണ്ടു വയസ്സുകാരനെ ശ്വാസംമുട്ടിച്ച്‌ കൊന്നു: അമ്മയുടെ സുഹൃത്തിന്‌ ജീവപര്യന്തം

jail new
വെബ് ഡെസ്ക്

Published on Jan 30, 2026, 08:51 PM | 1 min read

കൊച്ചി : രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ ശ്വാസംമുട്ടിച്ച്‌ കൊന്ന കേസിൽ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം. കൊല്ലം സ്വദേശി സുഭാഷിനെ (43) യാണ് ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് (പോക്സോ) കോടതിയുടേതാണ് വിധി. 2010 ഫെബ്രുവരി 25 നാണ് ആൺകുഞ്ഞിനെ സുഭാഷ് കൊലപ്പെടുത്തിയത്. 2009-ൽ ഭർത്താവ്‌ ഗൾഫിൽ പോയസമയത്ത്‌ സുഹൃത്ത്‌ സുഭാഷിനൊപ്പം ജീവിക്കാനായി കുട്ടിയുടെ അമ്മ ബംഗാളിലേക്ക് പോയി. ഇവർ പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസിക്കവെയാണ് സംഭവം.


കുട്ടിയുടെ അമ്മ ഉറങ്ങിയസമയം രാവിലെ ഏഴിന്‌ കുട്ടിയെ പൈപ്പിൻചുവട്ടിൽ പിടിച്ച് വെള്ളത്തിൽ നനയ്ക്കുകയും പിന്നീട് ബക്കറ്റിലെ വെള്ളത്തിൽ മുക്കുകയുമായിരുന്നു. അപകടമാണെന്ന് വരുത്തി കുട്ടിയെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നീട് ഇയാൾ കുറ്റം സമ്മതിച്ചു. കുട്ടിയെ ഒഴിവാക്കി അമ്മയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകം. അഡീഷനൽ സെഷൻസ് ജഡ്ജി സി കെ മധുസൂദനനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി എ ബിന്ദു ഹാജരായി. പള്ളുരുത്തി ഇൻസ്പെക്ടർ കെ സജീവാണ് കുറ്റപത്രം സമർപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രധാന സാക്ഷി കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകൾ പരിഗണിച്ചാണ്‌ കോടതി ശിക്ഷ വിധിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home