print edition ബാങ്ക് സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കുക

ഇന്ത്യൻ ഓവർസീസ് ബാങ്ക് എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ സമ്മേളനം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം ഉദ്‌ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jul 12, 2026, 12:01 AM | 1 min read
തിരുവനന്തപുരം: ബാങ്ക് സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കണമെന്നും ജനകീയ ബാങ്കിങ് സംരക്ഷിക്കണമെന്നും ഇന്ത്യൻ ഓവർസീസ് ബാങ്ക് എംപ്ലോയീസ് യൂണിയൻ കേരള അഖിലേന്ത്യ സമ്മേളനം ആവശ്യപ്പെട്ടു. താൽക്കാലിക ജീവനക്കാരെയും ജുവൽ അപ്രൈസർമാരെയും സ്ഥിരപ്പെടുത്തുക, ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ട്രാൻസ്‌ഫർ പോളിസി സുതാര്യമാക്കുക, തൊഴിൽവിരുദ്ധ, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം ഉദ്‌ഘാടനംചെയ്‌തു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം തൊഴിൽമേഖലയിൽ സാമൂഹ്യനീതിയും സംവരണവും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് എസ് എസ് അനിൽ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എൻ സുനീഷ് പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി വി ജോസ്, പ്രണബ് റോയ് (ജനറൽ സെക്രട്ടറി ഐഒബി സ്റ്റാഫ് ഫെഡറേഷൻ ഓഫ് ഇന്ത്യ), ജെറിൻ കെ ജോൺ (സംസ്ഥാന ജനറൽ സെക്രട്ടറി, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ), ശശികുമാർ (ജനറൽ സെക്രട്ടറി, ഐഒബി വർക്കേഴ്സ് യൂണിയൻ), എൽ മേരി ശിൽപ്പ, അശ്വതി നാരായണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എസ് വിനീഷ് (പ്രസിഡന്റ്), സുബാൽ സുഗതൻ (വർക്കിങ് പ്രസിഡന്റ്), എൻ സുനീഷ് (ജനറൽ സെക്രട്ടറി), അശ്വതി നാരായണൻ (ട്രഷറർ), ബിജു വിജയരാജ്, ബി ബിന്നി, ബിനോ പുന്നൂസ്, കെ ബി സജീവൻ (വൈസ് പ്രസിഡന്റുമാർ), പി രാമനാഥൻ, കെ മുരുകൻ (സെക്രട്ടറിമാർ).









0 comments