ad
Deshabhimani

ആശുപത്രിയിൽ അമ്മയ്‌ക്ക്‌ കൂട്ടിരുന്ന കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു

teacher beats student

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 07, 2026, 08:16 AM | 1 min read

പുനലൂർ : പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള അമ്മക്കൊപ്പം ഉണ്ടായിരുന്ന പതിനഞ്ചുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ ആർച്ചൽ സ്വദേശി ശ്രീജിത്തി (48) നെ ആശുപത്രി അധികൃതർ പിടികൂടി പുനലൂർ പൊലീസിൽ ഏൽപ്പിച്ചു. ബുധൻ വൈകിട്ട് അഞ്ചോടെയാണ്‌ സംഭവം. ചികിത്സയിലുള്ള വെഞ്ഞാറമൂട് സ്വദേശിനിയും ഇപ്പോൾ കരവാളൂരിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയ്ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ ഒരു കാരണവുമില്ലാതെ രണ്ടാനച്ഛൻ മർദിക്കുകയായിരുന്നു. പത്തുമാസം പ്രായമുള്ള കൈക്കുഞ്ഞും യുവതിക്കൊപ്പമുണ്ട്. അമ്മയെ സഹായിക്കാനായാണ് പതിനഞ്ചുകാരൻ ആശുപത്രിയിൽ എത്തിയത്. അടുത്ത കാലത്തായി ഭാര്യയുമായി പിണങ്ങികഴിയുകയായിരുന്നു യുവാവ്.


സ്റ്റീൽ പാത്രവും കൈകളും ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചു എന്നാണ് വാർഡിൽ ഉണ്ടായിരുന്നവർ പറയുന്നത്. കഴുത്തിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദനമേറ്റ കുട്ടിയെ താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


മർദന വിവരം ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. കുട്ടിയെ സമാനരീതിയിൽ മുമ്പും ഇയാൾ മർദിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പൊലീസിന് പരാതി നൽകിയിരുന്നതായും കുട്ടിയുടെ അമ്മ പറയുന്നു. കുട്ടിയുടേയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തി കസ്റ്റഡിയിലുള്ള യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home