ad
Deshabhimani

കത്തുന്ന ചൂടിലും കൂളായിരിക്കാം; നിങ്ങളുടെ 'ഡെയിലി പ്ലാനിൽ' ഈ മാറ്റങ്ങൾ വരുത്തൂ!

summer

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 07, 2026, 01:01 PM | 1 min read

തിരുവനന്തപുരം: പുറത്തിറങ്ങിയാൽ പൊള്ളുന്ന വെയിലും അകത്തിരുന്നാൽ ഉരുകുന്ന ചൂടും. ഈ സാഹചര്യത്തിലൂടെയാണ് നാം ദിവസേന ക‌ടന്നുപോകുന്നത്. ചൂടിനെ നിയന്ത്രിക്കാൻ നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളിൽ തന്നെ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. കത്തുന്ന വേനലിനെ തളയ്ക്കാൻ ഒരു 'കൂൾ' ദിനചര്യ എങ്ങനെയുണ്ടാക്കാം? ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ നോക്കാം.


ആഹാരകാര്യത്തിൽ ഇവ ശ്രദ്ധിക്കാം..


  • ധാരാളം വെള്ളം കുടിക്കുക: ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം, ഫ്രഷ് ജ്യൂസുകൾ, ഒആർഎസ് (ORS) ലായനി എന്നിവ കുടിക്കുന്നത് ശീലമാക്കുക.


  • ലഘുഭക്ഷണം: പോഷകാഹാരങ്ങളും ധാരാളം ജലാംശമുള്ള പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


  • ഒഴിവാക്കേണ്ടവ: മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ (ചായ, കാപ്പി) എന്നിവ ചൂട് സമയത്ത് ഒഴിവാക്കുന്നത് ഉചിതമാണ്.


പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാൻ


  • സമയക്രമം: രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.


  • യാത്രകൾ: അത്യാവശ്യമല്ലാത്ത യാത്രകൾ ഈ സമയങ്ങളിൽ ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ തൊപ്പിയും സൺഗ്ലാസും ധരിക്കാൻ ശ്രദ്ധിക്കണം.


  • ചർമ്മസംരക്ഷണം: വെയിലത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കും.


ജീവിതശൈലിയിൽ വരുത്താം ഈ മാറ്റങ്ങൾ


  • വസ്ത്രധാരണം: ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.


  • വിശ്രമം: കഠിനമായ ജോലികൾ ഒഴിവാക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും ചെയ്യുക. ശരീരതാപം കുറയ്ക്കാൻ ഇടയ്ക്കിടെ കുളിക്കുന്നതും നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം ഒപ്പുന്നതും ഗുണകരമാണ്.


  • കൂളിംഗ് സംവിധാനങ്ങൾ: ഫാനുകൾ, എയർ കണ്ടീഷണറുകൾ, കൂളറുകൾ എന്നിവയുടെ സഹായത്തോടെ വീടിനുള്ളിലെ താപനില ക്രമീകരിക്കുക.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home