അടിയന്തരാവസ്ഥ 
വിരുദ്ധദിനാചരണം 
ഇന്ന്‌

State Of Emergency
വെബ് ഡെസ്ക്

Published on Jun 25, 2025, 02:38 AM | 1 min read


തിരുവനന്തപുരം

സ്വതന്ത്രഭാരതത്തിലെ ആദ്യ അർധഫാസിസ്റ്റ്‌ വാഴ്‌ചയായ അടിയന്തരാവസ്ഥയുടെ ഭീതിദമായ കറുത്തനാളുകൾക്ക്‌ 50 വർഷം പൂർത്തിയാകുന്ന ബുധനാഴ്‌ച സിപിഐ എം അടിയന്തരാവസ്ഥാ വിരുദ്ധദിനമായി ആചരിക്കും. എല്ലാ ജില്ലകളിലും സെമിനാറുകളടക്കം വിവിധ പരിപാടികളുണ്ട്‌. സമാനമായ ഭരണകൂട ആക്രമണങ്ങൾ പല രാജ്യങ്ങളിലും നേരിടുമ്പോൾ ഭരണഘടനയും ജനാധിപത്യവും ചോദ്യം ചെയ്യപ്പെടുന്ന ആശങ്കാകുലമായ ഇന്ത്യയെപ്പറ്റിയും ചർച്ചകൾ നടക്കും.


എ കെ ജി പഠനഗവേഷണ കേന്ദ്രത്തിൽ ‘അടിയന്തരാവസ്ഥ: അർധഫാസിസ്റ്റ്‌ വാഴ്‌ചയുടെ 50–-ാം വർഷം’ സെമിനാർ, മാധ്യമപ്രദർശനം, അടിയന്തരാവസ്ഥയുടെ അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ ഒത്തുചേരൽ എന്നിവ സംഘടിപ്പിക്കുമെന്ന്‌ ഡയറക്‌ടർ കെ എൻ മോഹനൻ അറിയിച്ചു.


രാവിലെ 9.30ന്‌ മാധ്യമപ്രദർശനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. പകൽ മൂന്നിന്‌ ജനറൽ സെക്രട്ടറി എം എ ബേബി സെമിനാർ ഉദ്‌ഘാടനം ചെയ്യും. എം വി ഗോവിന്ദൻ അധ്യക്ഷനാകും. പ്രബീർ പുർകായസ്‌ത മുഖ്യപ്രഭാഷണം നടത്തും. ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച അടിയന്തരാവസ്ഥയുടെ അനുഭവങ്ങളും ഓർമകളും ആവിഷ്‌കരിക്കുന്ന കഥയും കവിതയും പഠനങ്ങളും ചിത്രങ്ങളും കാർട്ടൂണുകളും രേഖകളുമടങ്ങുന്ന ‘അമർഷത്തിന്റെ ആവിഷ്‌കാരങ്ങൾ’ പുസ്‌തകവും എം എ ബേബി പ്രകാശിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home