print edition സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

social justice department
avatar
പ്രത്യേക ലേഖകൻ

Published on Nov 09, 2025, 12:01 AM | 1 min read

തൃശൂർ : ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി ഡോ. ആർ ബിന്ദു തൃശൂരിൽ വാർത്താസമ്മേളനത്തിലാണ്‌ അവാർഡ്‌ പ്രഖ്യാപിച്ചത്‌. 16 വിഭാഗങ്ങളിലായി 30 പുരസ്‌കാരങ്ങളാണ് സമ്മാനിക്കുക. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 25,000 രൂപയും തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഒരുലക്ഷം രൂപയും സമ്മാനിക്കും. പ്രശസ്‌തിപത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ്‌ പുരസ്‌കാരം.


സർക്കാർ–പൊതുമേഖലാവിഭാഗം –കേൾവി പരിമിതിയുള്ള ജീവനക്കാരൻ: തോമസ് മൈക്കിൾ (പഞ്ഞിക്കുന്നേൽ, വള്ളിച്ചിറ, പാലാ, കോട്ടയം). കെ റിയാസുദ്ദീൻ(കാറൽക്കുണ്ടിൽ, മൂന്നിയൂർ, മലപ്പുറം). ലോക്കോമോട്ടോർ പരിമിതി : എസ് ബി പ്രസാദ് (കുടക്കച്ചിറ വീട്, പായം, കണ്ണൂർ). മികച്ച സർക്കാരിതര –പുനരധിവാസ സ്ഥാപനം: കാഞ്ഞിരോട് തണൽ സ്‌കൂൾ ഫോർ ഡിഫറന്റലി ഏബിൾഡ് (കണ്ണൂർ). ആർപിഡബ്ല്യു ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനം:വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോം (തിരുവനന്തപുരം). മികച്ച ജില്ലാ പഞ്ചായത്ത്‌: കാസർകോട്‌, മികച്ച ജില്ലാ ഭരണസംവിധാനം: മലപ്പുറം , മികച്ച ഗ്രാമ പഞ്ചായത്ത്‌: വേലൂർ (തൃശൂർ), വിളയൂർ (പാലക്കാട്‌). വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച ഭിന്നശേഷിക്കാരായ ഡോ. എസ് ശാരദാദേവി, ആസിം വെളിമണ്ണ, ധീജ സതീശൻ, ധന്യ രവി, ഗീത സലീഷ്, ജയ ഡാളി, ഗായിക വൈക്കം വിജയലക്ഷ്മി, സംവിധായകനും ഗായകനുമായ ബിബിൻ ജോർജ്, സംവിധായകനും മോട്ടിവേഷൻ സ്‌പീക്കറുമായ ചോട്ടാ വിപിൻ എന്നിവരെയും പ്രത്യേകം ആദരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home