print edition സാങ്കേതികവിദ്യ ഉപയോഗിക്കാൻ സ്റ്റാർട്ടപ്പുകൾ പ്രേരകമാകണം: സയീദ് അൽ ഫലാസി

ഹഡില്‍ ഗ്ലോബല്‍ 2025ല്‍ ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഫലാസി സംസാരിക്കുന്നു. കെഎസ്‌യുഎം സിഇഒ അനൂപ് അംബിക സമീപം
തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാൻ സ്റ്റാർട്ടപ്പുകൾ പ്രേ രകമാകണമെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ സയീദ് അൽ ഫലാസി. ഹഡിൽ ഗ്ലോബൽ 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഗതാഗതപ്രശ്നങ്ങ ൾ പരിഹരിക്കുന്നതിൽ വെല്ലുവിളി നേരിട്ടപ്പോൾ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഊബ ർ മാതൃകയിൽ ബസ് സർവീസ് ആരംഭിച്ചു.
മൂന്നുമാസംകൊണ്ട് നിരവധി സ്ഥാപനങ്ങൾ രംഗത്തെത്തി. നഗരത്തിലെവിടെയും യാത്രക്കാർ ആവശ്യപ്പെടുന്നയിടത്തേക്ക് യാത്ര. സാങ്കേതികവിദ്യയുടെ സഹായത്തോടെ റൂട്ടുകളും തീരുമാനിക്കാം. വലിയ പ്രശ്നത്തിനാണ് പരിഹാരമായത്. കഴിഞ്ഞ വർഷം ഒമ്പത് ദശലക്ഷത്തിലധികം യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
സർക്കാരുമായി സഹകരിച്ചുള്ള കരാറുകളിലൂടെ സ്വകാര്യ കമ്പനികൾക്ക് വരുമാനവുമായി. നൂതനാശയങ്ങളും മികച്ച സാങ്കേതികവിദ്യയുമുള്ള കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു– അദ്ദേഹം പറഞ്ഞു. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനുമായി സഹകരിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.










0 comments