സ്‌റ്റാർട്ടപ്പ് മഹാകുംഭ്; കൂടുതൽ ബിസിനസ് നേടി കേരള സ്റ്റാർട്ടപ്പുകൾ

തിരുവനന്തപുരം: മൂന്നു ദിവസം നീണ്ടുനിന്ന സ്‌റ്റാർട്ടപ്പ് മഹാകുംഭ് സമ്മേളനത്തിൽ ധാരണപത്രം ഒപ്പുവയ്‌ക്കൽ അടക്കം കൂടുതൽ ബിസിനസ് അവസരങ്ങൾ നേടി കേരള സ്റ്റാർട്ടപ്പുകൾ. ന്യൂഡൽഹിയിൽ നടന്ന സമ്മേളനം ശനിയാഴ്ച സമാപിച്ചു. കേരള സ്‌റ്റാർട്ട് അപ് മിഷനുകീഴിൽ ഇരുപത്തഞ്ചോളം സ്റ്റാർട്ടപ്പുകൾ നൂതന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
ബിസിനസ് അവസരങ്ങൾക്കുപുറമെ ചില സ്റ്റാർട്ടപ്പുകൾക്ക് ധാരണപത്രങ്ങൾ ഒപ്പുവച്ചതായി കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. മേക്കർലാബ്സ് എഡ്യൂടെക് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ എഐ അധിഷ്ഠിത അധ്യാപക റോബോട്ട് ഐറിസ് പ്രധാന ആകർഷണമായിരുന്നു. ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിന്റെ (എസ്ആർടിഐപി) പ്രതിനിധി മുഹമ്മദ് സലിം കേരള സ്റ്റാളുകൾ സന്ദർശിച്ച് സഹകരണത്തിന് താൽപ്പര്യം അറിയിച്ചു.









0 comments