‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ്’ ; കേരളത്തിൽനിന്ന് 16 സ്‌റ്റാർട്ടപ്

തിരുവനന്തപുരം : വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘സ്റ്റാർട്ടപ്പ് മഹാകുംഭ് 2025’ സമ്മേളനത്തിൽ കേരളത്തിലെ 16 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ളതാണ് ഇവ. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വ്യാഴാഴ്ച ആരംഭിക്കുന്ന പരിപാടി മൂന്നുദിവസം നീളും. രാജ്യത്തെ സ്റ്റാർട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് മഹാകുംഭിന്റെ രണ്ടാം പതിപ്പാണിത്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന് നാഷണൽ സ്റ്റാർട്ടപ്പ് അഡ്വൈസറി കൗൺസിൽ, ഡിപാർട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി), സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവയുടെ പിന്തുണയുണ്ട്.
സമ്മേളനം കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് പുതിയ ഊർജം പകരുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.









0 comments