Deshabhimani

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

sslc.png
വെബ് ഡെസ്ക്

Published on Nov 12, 2026, 04:28 PM | 1 min read

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2027 മാർച്ച് ഒന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം ഷംസുദ്ദീൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് ആദ്യവാരം ഫലപ്രഖ്യാപനമുണ്ടാകും. ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. മെയ് 15 നാണ് ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുക.


പരീക്ഷാ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് എട്ടാം തീയതി ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. എട്ടാം തീയതിയിലെ പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ്. നിലവിൽ ​ഗൾഫ്, ലക്ഷദ്വീപ് ഉൾപ്പെടെ 3049 പരീക്ഷാ കേന്ദ്രങ്ങളാണ് എസ്എസ്എൽസിക്ക് ഉള്ളത്.


ഏപ്രിൽ 5 തീയതി മുതൽ മൂല്യ നിർണയം തുടങ്ങും. 4 25,000 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽപി ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18 ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. 10 ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28 ന് സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home