ad
Deshabhimani

print edition സിനിമയിലും ജൈവകൃഷിയിലും നൂറുമേനി

sreeni farml
avatar
കെ ആർ ബൈജു

Published on Dec 21, 2025, 12:01 AM | 1 min read

തൃപ്പൂണിത്തുറ: സിനിമയ്‌ക്കൊപ്പം ജൈവകൃഷിയിലും നൂറുമേനി വിളയിച്ച വിജയഗാഥയാണ്‌ നടൻ ശ്രീനിവാസന്റേത്‌. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉദയംപേരൂരിൽ ആരംഭിച്ച നെൽക്കൃഷിയിൽ നൂറുമേനി വിളഞ്ഞപ്പോൾ നാടൊന്നാകെ കൊയ്‌ത്തുത്സവത്തിൽ പങ്കാളിയായി.


14 വർഷംമുമ്പ് ഉദയംപേരൂർ കണ്ടനാട് വട്ടക്കുന്ന് റോഡിലെ ‘പാലാഴി’ വീട്ടിൽ സ്ഥിരതാമസത്തിന് എത്തിയ താരം തൊട്ടടുത്ത വർഷമാണ് വീടിനോടുചേർന്നുള്ള പുന്നച്ചാലിൽ പാടശേഖരത്തിൽ കൃഷി ആരംഭിച്ചത്. പ്രദേശവാസികളായ ഒരുപറ്റം യുവകർഷകരുടെ സഹകരണത്തോടെ രണ്ടര ഏക്കറിലായിരുന്നു നെൽക്കൃഷി. ഇപ്പോൾ 104 ഏക്കറിലേക്ക് നെൽക്കൃഷി വ്യാപിച്ചു. ആദ്യഘട്ടത്തിൽ നെൽക്കൃഷി മാത്രമായിരുന്നു. പിന്നീട് കോവൽ, കണിവെള്ളരി, പച്ചവെള്ളരി, മത്തങ്ങ, കുമ്പളം, പാവൽ, പടവലം, വാഴ എന്നിവയും കൃഷി ചെയ്തു. ഇവിടെ വിളയുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് കണ്ടനാടുതന്നെ കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽ വിപണനകേന്ദ്രവും ആരംഭിച്ചു.


വീടിനോടുചേർന്നുള്ള ഭൂമിയിൽ വിവിധതരം പച്ചക്കറികളും ശ്രീനിവാസന്റെ നേതൃത്വത്തിൽ കൃഷി ചെയ്‌തിരുന്നു. അസുഖബാധിതനായതോടെ കൃഷി നോക്കി നടത്താനായില്ല. അച്ഛന്റെ പാത പിന്തുടരുന്ന മകൻ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ കണ്ടനാട് പാടശേഖരസമിതിയുടെ സഹകരണത്തോടെയാണ്‌ ഇത്തവണ പുന്നച്ചാലിൽ പാടശേഖരത്തിൽ നെൽക്കൃഷി നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home