ad
Deshabhimani

print edition ശ്രീനാരായണഗുരു സർവകലാശാല: സിൻഡിക്കറ്റ് യോഗങ്ങൾ വിലക്കി

sreenarayanaguru open university
വെബ് ഡെസ്ക്

Published on Aug 12, 2026, 01:00 AM | 1 min read

കൊച്ചി : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ച സർക്കാർ ഉത്തരവുപ്രകാരമുള്ള തുടർനടപടികളും സിൻഡിക്കറ്റ് യോഗം ചേരുന്നതും ഹൈക്കോടതി തടഞ്ഞു. നിലവിലെ അംഗങ്ങളെ ഒഴിവാക്കി പുതിയവരെ സിൻഡിക്കറ്റിലേക്ക്‌ നാമനിർദേശം ചെയ്ത് ഉന്നത വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിയമസാധുതയില്ലാത്തതാണെന്ന്‌ വിലയിരുത്തിജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്‌ ഇടക്കാല നോട്ടീസ് ഇറക്കി. ഹൈക്കോടതിയുടെ അനുമതിയില്ലാതെ പുതിയ സിൻഡിക്കറ്റ്‌ യോഗം ചേരുന്നതും വിലക്കി.


സിൻഡിക്കറ്റ് അംഗങ്ങളായിരുന്ന ഡോ. പി പി അജയകുമാർ, അഡ്വ. ജി സുഗുണൻ, പി ഹരിദാസ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. നിലവിലുള്ളവരെ ഒഴിവാക്കി ഒമ്പത് പുതിയ അംഗങ്ങളെ നിയമിച്ചത്‌ ചോദ്യംചെയ്തായിരുന്നു ഹർജി. 18-ന് ഹർജി വീണ്ടും പരിഗണിക്കും. നാലുവർഷമാണ്‌ സിൻഡിക്കറ്റിന്റെ കാലാവധി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home