ad
Deshabhimani

കെഎസ്‌ടിഎ മാർച്ചിൽ പ്രതിഷേധമിരമ്പി

കെഎസ്ടിഎ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടന്ന മാർച്ചും ധർണയും പി എ മുഹമ്മദ്‌ റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ടിഎ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടന്ന മാർച്ചും ധർണയും പി എ മുഹമ്മദ്‌ റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 01:35 AM | 1 min read

കോഴിക്കോട്‌ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‌ടിഎ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിലേക്ക്‌ അധ്യാപകർ മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു മാർച്ച്‌. എരഞ്ഞിപ്പാലത്തുനിന്ന്‌ ആരംഭിച്ച മാർച്ചിൽ നിരവധിപേർ അണിനിരന്നു. ധർണ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ് കുമാർ അധ്യക്ഷനായി. കേന്ദ്ര-– സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, ലേബർ കോഡുകൾ പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടി ഉടൻ പൂർത്തിയാക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവച്ചാൽ തുടർന്നുള്ള നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ 48 മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രക്ഷോഭം. സംസ്ഥാന സെക്രട്ടറി എസ് സബിത, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ സജീഷ് നാരായണൻ, വി പി മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ട്രഷറർ പി ടി ഷാജി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home