ad
Deshabhimani

സ്‌പ്രിങ്ക്‌ളർ നുണകോട്ടയും പൊളിഞ്ഞു; കള്ളക്കഥ മെനഞ്ഞവർ പരിഹാസ്യരായി

chennitala.
വെബ് ഡെസ്ക്

Published on Jan 28, 2026, 06:35 PM | 2 min read

തിരുവനന്തപുരം: കോവിഡ്‌ മഹാമാരിയിൽനിന്ന്‌ കേരള ജനതയെ രക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ തകർക്കാൻ പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും കെട്ടിപ്പടുത്ത സ്‌പ്രിങ്ക്‌ളർ കള്ളക്കഥകൾക്ക്‌ ദാരുണാന്ത്യം. സർക്കാർ ഒരു ഡാറ്റയും ചോർത്തിയിട്ടില്ലെന്നും അടിയന്തിര സാഹചര്യം നേരിടാൻ സർക്കാർ നടത്തിയ ഇടപെടലിൽ ഒരു തെറ്റുമില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ വിധിച്ച്‌ ഹ‌ർജി തീർപ്പാക്കിയതോടെ അന്നത്തെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കും ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശകോവിഡ്‌ മഹാമാരിയിൽനിന്ന്‌ കേരള ജനതയെ രക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ തകർക്കാൻ പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും കെട്ടിപ്പടുത്ത സ്‌പ്രിങ്ക്‌ളർ കള്ളക്കഥകൾക്ക്‌ ദാരുണാന്ത്യം. നും ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രനും ഇനി തലയിൽ മുണ്ടിട്ട്‌ നടക്കാം. മൂവരും ചില മാധ്യമങ്ങളും അന്നത്തെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എതിരെ എന്തെല്ലാം കള്ളങ്ങളാണ്‌ പടച്ചുവിട്ടത്‌. എന്നാൽ, 2021ലെ തെരഞ്ഞെടുപ്പിൽ അതെല്ലാം ജനങ്ങൾ തള്ളി, ഇപ്പോൾ കോടതിയും.



കോവിഡ്‌ കാലത്ത്‌ കോറന്റൈനിലുള്ള 1.75 ലക്ഷം ജനങ്ങളുടെ വിവരങ്ങൾ അവരുടെ അനുമതിയില്ലാതെ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌പ്രിങ്ക്‌ളറിന്‌ പങ്കുവെച്ചു എന്നായിരുന്നു ആരോപണം. ഇ‍ൗ വാദം ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ പൂർണമായും തള്ളി. അങ്ങനെ വിവരങ്ങൾ പങ്കുവെച്ചതിന്‌ ഒരു തെളിവുമില്ല എന്നും എല്ലാ വിവരങ്ങളും സംസ്ഥാന സർക്കാരിന്റെ കൈവശം ഭദ്രമാണെന്നും ജസ്‌റ്റീസുമാരായ സ‍ൗമൻ സെൻ, വി എം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കി. ജനങ്ങൾ കോവിഡിനെ ഭയന്ന്‌ ജീവിച്ച കാലത്ത്‌ അവരെ കൂടുതൽ ഭീതിയിലാക്കിയ കള്ളക്കഥകൾ പൊളിഞ്ഞതോടെ രമേശ്‌ ചെന്നിത്തലയും വി ഡി സതീശനും കെ സുരേന്ദ്രനും ജനങ്ങളോട്‌ മാപ്പ്‌ പറയണം.

കോവിഡ് –-19ന്റെ വ്യാപന കാലത്തും പകർച്ചവ്യാധി പടർന്ന് മനുഷ്യർ മരിക്കുന്നതായിരുന്നില്ല പ്രതിപക്ഷത്തിന്‌ പ്രശ്‌നം. അവരുടെ ഉന്നം മുഖ്യമന്ത്രിയും സർക്കാരും ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പുമായിരുന്നു.

അമേരിക്കൻ മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ സ്പ്രി‌ങ്ക്‌ളർ കമ്പനി. അതിന്റെ സാങ്കേതികവിദ്യ സൗജന്യമായി സംസ്ഥാന സർക്കാർ ഉപയോഗപ്പെടുത്തുകയായിരുന്നു. രോഗം വന്നവരെ നിരീക്ഷിക്കാനും രോഗം വരാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് സ്പ്രിങ്ക്ളറിന്റെ സേവനം ഉപയോഗിച്ചത്‌. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പും സി‐ഡിറ്റും അവരുടെ പ്രവർത്തനത്തിന് ഇവരുടെ സഹായം സ്വീകരിച്ചു. കേരളത്തിലെ കോവിഡ് കേസുകൾ സൂക്ഷ്മമായ വിവരവ്യാഖ്യാനം നടത്തിയും അതിനെ മൾട്ടിപ്പിൾ മീഡിയ ഡാറ്റ, വാട്‌സാപ്‌, ഫെയ്സ്ബുക്ക് തുടങ്ങി ഇപ്പോൾ നാട്ടിൽനിന്ന്‌ ശേഖരിച്ച ചോദ്യങ്ങളിലെ വിവരങ്ങളുമായി ഏകോപിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഓരോ പ്രദേശത്തെയും രോഗവ്യാപനം തടയാനുള്ള വിവരം കിട്ടണം.


ലോകാരോഗ്യസംഘടനയുടെ പ്രവർത്തനങ്ങളിൽവരെ പങ്കാളിയായ ഈ കമ്പനി 16,000 കോടി രൂപയുടെ ആസ്തിയുള്ളതാണ്. സ്വകാര്യവിവരങ്ങൾ പുറത്തുവിടില്ലെന്ന ഉറപ്പിൽ പ്രവർത്തിക്കുന്ന കമ്പനിയുമാണ്. ഇതൊക്കെ അന്ന്‌ സർക്കാർ വിശദീകരിച്ചതാണ്‌. എന്നാൽ അതൊന്നും വിമർശകർക്ക്‌ വിഷയമേയായില്ല. അവർ കഥകളും ഉപകഥകളും മെനഞ്ഞു. ചാനലുകളിൽ അന്തി ചർച്ചകൾ പൊടിപൊടിച്ചു. ഐടി വിദഗ്‌ധർ പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തി. കേരളത്തിലെ ആരോഗ്യമേഖലയെ ലോകം വിസ്‌മയത്തോടെ നോക്കി കണ്ട ആ കാലത്ത്‌ അതിനെ ഇകഴ്‌ത്താനുള്ള ഗൂഢനീക്കമായിരുന്നു സ്‌പ്രിങ്ക്‌ളറിനെ മറയാക്കി നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home