ad
Deshabhimani

വീണ്ടും വലച്ച് സ്പൈസ് ജെറ്റ്; സർവീസുകൾ വൈകുന്നു

spicejet
വെബ് ഡെസ്ക്

Published on Aug 30, 2026, 04:00 PM | 1 min read

കൊച്ചി : യാത്രക്കാരെ വീണ്ടും വലച്ച് സ്പൈസ് ജെറ്റ്. കൊച്ചിയിൽ നിന്ന് വിവിധയിടങ്ങളിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനങ്ങൾ ഇന്നും വൈകി. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം 9 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. പുലർച്ചെ 12.15നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ 9 മണിക്കൂർ വൈകി പകൽ 9.30ഓടെയാണ് പുറപ്പെട്ടത്. പകൽ 11.45ന് പുറപ്പെടേണ്ടിയിരുന്ന ഫുജൈറ സർവീസും അനിശ്ചിതമായി വൈകുകയാണ്. ഇതുവരെ വിമാനം പുറപ്പെട്ടിട്ടില്ലെന്നാണ് വിവരം.


കഴിഞ്ഞയാഴ്ചയും കൊച്ചിയിൽ നിന്നുള്ള സ്പൈസ് ജെറ്റ് സർവീസുകൾ വ്യാപകമായി മുടങ്ങിയിരുന്നു. എന്നാൽ കൊച്ചിയിലെ മോശം കാലാവസ്ഥയാണ് വിമാന സർവീസുകൾ തടസ്സപ്പെടാൻ കാരണമെന്നാണ് സ്പൈസ് ജെറ്റ് വാദിച്ചത്. സ്പൈസ് ജെറ്റിന്റെ ആരോപണത്തിനെതിരെ സിയാൽ രം​ഗത്തെത്തിയിരുന്നു. വിമാന സർവീസുകൾ നിർത്തിവയ്ക്കേണ്ട തരത്തിലുള്ള പ്രതികൂല കാലാവസ്ഥ കൊച്ചിയിൽ ഉണ്ടായിരുന്നില്ലെന്നും സ്‌പൈസ്‌ജെറ്റ് തെറ്റായ വിവരം പ്രചരിപ്പിക്കുകയാണെന്നും സിയാൽ വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home