ad
Deshabhimani

മകളെ മർദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് മരുമകൻ തീയിട്ടു

 palakkad son in law attack house
വെബ് ഡെസ്ക്

Published on Feb 15, 2026, 05:38 PM | 1 min read

പാലക്കാട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീയിട്ടു. പാലക്കാട് കാരശേരി വലിയ പറമ്പ് സ്വദേശി ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീവച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. റഷീദ് താമസിക്കുന്ന വാടക വീട്ടിൽ വച്ച് ഭാര്യയെ ഇയാൾ മർദിച്ചിരുന്നു. യുവതിക്ക് പരിക്കേറ്റതിനെ തുടർന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം മകളെയും കൂട്ടി ജമീല സ്വന്തം വീട്ടിലേക്ക് മടങ്ങി. മകളെ മർദിച്ചത് ജമീല ചോദ്യം ചെയ്തിരുന്നു. ശേഷം റഷീദുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ഇന്ന് പുലർച്ചെ വീടിന് നേരെ ആക്രമണമുണ്ടായത്. പുതുപ്പാടി സ്വദേശിയായ റഷീദിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ റഷീദിനെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home