ad
Deshabhimani

നിയമസഭാ പുസ്തകോത്സവത്തിൽ നിക്കോളാസ് മഡുറോയ്ക്ക് ഐക്യദാർഢ്യം

Maduro in KLIBF
വെബ് ഡെസ്ക്

Published on Jan 07, 2026, 08:09 PM | 1 min read

തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെനസ്വേലൻ നേതാവ് നിക്കോളാസ് മഡൂറോയ്ക്ക് ഐക്യദാർഢ്യം. നിയമസഭയ്ക്ക് മുന്നിൽ മഡുറോയുടെ കട്ട്ഔട്ട് സ്ഥാപിച്ചാണ് മേള ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടവും വെനസ്വേലൻ പരമാധികാരത്തെ പിന്തുണയ്ക്കുന്നതുമായ സംസ്ഥാന സർക്കാരിന്റെ ഉറച്ച രാഷ്ട്രീയ നിലപാടാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.



കഴിഞ്ഞ ദിവസം നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി. ഈ നടപടിയെ അപലപിച്ച് സാമ്രാജ്യത്വ ഇടപെടലിനെതിരായ വെനസ്വേലയുടെ ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് മേള. കട്ടൗട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എഴുത്തുകാരനും രാഷ്ട്രീയ നിരൂപകനുമായ വിജയ് പ്രഷാദ് പോസ്റ്റ് പങ്കിട്ടു.


നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഉയർന്നുവന്ന പോസ്റ്റർ കേവലം ഒരു ചിത്രം മാത്രമല്ല, മറിച്ച് അന്താരാഷ്ട്ര ഐക്യദാർഢ്യത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനിൽപ്പിന്റെയും പ്രതീകമായാണ് അവിടെ അടയാളപ്പെട്ടത്. ഒരു സാംസ്കാരിക വേദിയിൽ നിന്ന് ഉയരുന്ന ഈ പ്രതിരോധം, സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള കേരളത്തിന്റെ വ്യക്തമായ രാഷ്ട്രീയ സന്ദേശമായി നിലകൊള്ളുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home