Deshabhimani

അമ്മയുമായി 14 വയസ്സിന്റെ വ്യത്യാസം മാത്രം; ആ 'കണക്കിന്' ​ഗ്യാനേഷും വോട്ടറല്ലെന്ന് സോഷ്യൽമീഡിയ

Gyanesh Kumar

ഗ്യാനേഷ്‌ കുമാർ

വെബ് ഡെസ്ക്

Published on Oct 09, 2026, 02:41 PM | 1 min read

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്യായമായ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിൽ കോടിക്കണക്കിന് ആളുകൾക്കാണ് രാജ്യത്ത് വോട്ടവകാശം നിഷേധിക്കപ്പെട്ടത്. വോട്ടറും മാതാപിതാക്കളും തമ്മിലുള്ള പ്രായവ്യത്യാസംപോലും തെരഞ്ഞെടുപ്പ് കമീഷൻ നിഷ്കർഷിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ ​ഗ്യാനേഷ് കുമാറും അദ്ദേഹത്തിന്റെ അമ്മയും തമ്മിലുള്ള പ്രായവ്യത്യാസം അനുസരിച്ച് അദ്ദേഹത്തിന് വോട്ടവകാശത്തിന് അർഹതയില്ലെന്ന ചർച്ച സോഷ്യൽമീഡിയയിൽ സജീവമാകുകയാണ്. 


ഗ്യാനേഷ് കുമാറിന് 62 വയസ്സും അമ്മ സത്യവതി ​ഗുപ്തയ്ക്ക് 76 വയസ്സുമാണുള്ളത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം 14 വയസ്സ്. അതേസമയം, ഒരു വോട്ടറും അവരുടെ മാതാവും തമ്മിലുള്ള പ്രായവ്യത്യാസം 15 വർഷത്തിൽ കുറവായിരിക്കുക എന്നത് സംശയകരമാണെന്നാണ് എസ്ഐആർ നടപടികൾക്കായുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ഈ കാരണം നിരത്തി നിരവധിപേരെ വോട്ടർപട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. അതിനാൽ ​ഗ്യാനേഷിന്റെ പേരും 'ചേർച്ചക്കുറവുള്ളവരുടെ പട്ടിക'യിൽ ഉൾപ്പെടുത്തണമെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ആവശ്യം. 





രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ നേതൃത്വം നൽകിയ ​ഗ്യാനേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായിരിക്കെയാണ് ഈ ചർച്ചയും നടക്കുന്നത്. 




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home