Deshabhimani

പ്രക്ഷോഭം തടയാന്‍ ഡൽഹിയിൽ വൻ സേനാവിന്യാസവും പോലീസ് രാജും

Jantar Mantar
വെബ് ഡെസ്ക്

Published on Oct 09, 2026, 03:22 PM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിക്കായി ശനിയാഴ്ച ജന്തർ മന്തറിൽ നടത്തുന്ന വിദ്യാർഥി-യുവജന പ്രക്ഷോഭത്തെ അടിച്ചമർത്താൻ കനത്ത സൈനിക സന്നാഹവുമായി കേന്ദ്രവും ഡൽഹി പൊലീസും. പ്രതിഷേധത്തിൽ വൻതോതിൽ വനിതകളും വിദ്യാർഥികളും പങ്കാളികളാകുമെന്ന ഭയത്താൽ 450 മുതൽ 500 വരെ അധിക വനിതാ പാരമിലിട്ടറി ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.


പ്രതിഷേധം തടയാനായി നിയോഗിക്കുന്ന 11,000 അധിക കേന്ദ്ര സേനയിൽ അഞ്ച് സമ്പൂർണ വനിതാ കമ്പനികളും ഉൾപ്പെടും. ഇതോടെ രാജ്യതലസ്ഥാനത്ത് വിന്യസിക്കപ്പെടുന്ന കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) ആകെ അംഗബലം 26,000 ആയി ഉയരും.


നിലവിൽ ജന്തർ മന്തർ ഉൾപ്പെടുന്ന ന്യൂഡൽഹി ജില്ലയിൽ 5,000 ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ നിലയുറപ്പിച്ചിട്ടുണ്ട്. ഇത് 15,000 വരെയായി ഉയർത്താനാണ് നീക്കം. ഡൽഹി പൊലീസിലെ വനിതാ ജീവനക്കാർക്ക് പുറമെയാണ് ഈ വൻ പാരമിലിട്ടറി വിന്യാസം. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളിൽ സ്ത്രീകളുടെ വൻ പങ്കാളിത്തം കണ്ട് ഭയന്നാണ് ഭരണകൂടത്തിന്റെ ഈ അടിച്ചമർത്തൽ നടപടി.


പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. ഒക്ടോബർ 10ന് ന്യൂഡൽഹി ജില്ലയിൽ ജനങ്ങൾ തടിച്ചുകൂടുന്നത് ബിഎൻഎസ്എസ് 163-ാം വകുപ്പ് പ്രകാരം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങളെ തടയാനും ശ്രമം നടക്കുന്നുണ്ട്.


വിദ്യാർഥികൾ കൂടുതലായി താമസിക്കുന്ന മേഖലകളിൽ പൊലീസെത്തി പേയിംഗ് ഗസ്റ്റ് ഉടമകളെ വിളിപ്പിച്ചു സംസാരിക്കുന്നുണ്ട്. വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്താൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് പിജി ഉടമകൾ വഴി സന്ദേശം നൽകി ഭയപ്പെടുത്തുകയാണ് പോലീസ്.

പ്രതിഷേധക്കാരെ നഗരത്തിലേക്ക് കടത്തിവിടാതിരിക്കാൻ ഡൽഹി അതിർത്തികളിൽ കനത്ത ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home