തൊഴിൽ മേഖലയിൽ എഐ കടന്നുകയറ്റം: ഇന്ത്യയിൽ 4 ശതമാനത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടു

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കടന്നുകയറ്റം മൂലം ഇന്ത്യയിൽ നാല് ശതമാനത്തിലധികം ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടുവെന്ന് ലോകബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നീൽകാന്ത് മിശ്ര. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിൽ എഐ മൂലമുള്ള തൊഴിൽ നഷ്ടഭീഷണി കുറവാണെന്നാണ് അധികൃതരുടെ അവകാശവാദം.
എന്നാൽ കോടിക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഇന്ത്യയിൽ നാല് ശതമാനത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടുകയെന്നത് ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതിന് തുല്യമാണ്. എഐ തൊഴിലാളികളെ സഹായിക്കാനുള്ള സാങ്കേതികവിദ്യയാണെന്ന് വാദിക്കുമ്പോഴും, പ്രായോഗികതലത്തിൽ അത് തൊഴിലാളികളെ മാറ്റിസ്ഥാപിക്കാനും വൻതോതിൽ പിരിച്ചുവിടലുകൾ നടത്താനുമാണ് നിലവിൽ ഉപയോഗിക്കപ്പെടുന്നത്.








0 comments