Deshabhimani

ഡൽഹിയിലെ കടുത്ത നിയന്ത്രണം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം എ ബേബി സുപ്രീം കോടതിയിൽ

ma baby sc
വെബ് ഡെസ്ക്

Published on Oct 09, 2026, 03:27 PM | 1 min read

ന്യൂഡൽഹി: എസ്ഐആറിന്റെ പേരിലുള്ള വോട്ടേഴ്സ് ലിസ്റ്റ് അട്ടിമറിക്ക് എതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബര്‍ 10 ന് ജന്തര്‍മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധം തടയാനുള്ള സര്‍ക്കാരിന്റെയും പൊലീസിന്റെയും ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്ക് എതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സുപ്രീം കോടതിയെ സമീപിച്ചു.


പ്രതിഷേധ സൂചകമായി വിദ്യാർത്ഥി സംഘടനകളും ബഹുജന കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനായി ഡൽഹി പൊലീസിന് മുൻകൂട്ടി വിവരമറിയിച്ചിരുന്നതായും സമാധാനപരമായി സമരം നടത്തുമെന്ന് ഉറപ്പുനൽകിയിരുന്നതായും പൊതുതാത്പര്യ ഹർജിയിൽ വ്യക്തമാക്കുന്നു.


എന്നാൽ ഡൽഹിയിലേക്കും ഡൽഹിക്ക് ഉള്ളിലേക്കുമുള്ള ഗതാഗത സംവിധാനങ്ങൾ വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാരും ഡൽഹി ഭരണകൂടവും കൈക്കൊണ്ട നടപടികൾ ജനജീവിതം തടയാനും ജനാധിപത്യപരമായ പ്രതിഷേധ അവകാശത്തെ ഇല്ലാതാക്കാനും ലക്ഷ്യം വെച്ചാണെന്ന് ഹര്‍ജിയിൽ ചൂണ്ടികാട്ടി. പൊതുജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കി സമരത്തിന് എതിരെ തിരിക്കാനുള്ള തന്ത്രമാണ് ഡൽഹി, കേന്ദ്ര സര്‍ക്കാരുകൾ ചെയ്യുന്നത്.


"സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ" എന്ന മുന്നറിയിപ്പോടെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചു പൂട്ടാൻ ഉത്തരവിട്ടു. നിസാമൂദ്ദീൻ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള ട്രെയിൻ സര്‍വീസുകളും മുടക്കിയിരിക്കയാണ്. ആപ്പ് അധിഷ്ഠിത ടാക്സികൾ വരെ പൊലീസ് വിലക്കിയിരിക്കുന്നു.

യാതൊരുവിധ നിയമപരമായ അധികാരവുമില്ലാതെ നടപ്പിലാക്കിയ ഈ നടപടികൾ ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശങ്ങളായ സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, ഒത്തുചേരാനുള്ള അവകാശം (Articles 19(1)(a), 19(1)(b), 19(1)(d), 21) എന്നിവയുടെ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഒക്ടോബർ 9 രാത്രി 9:00 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ, വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടലും ഇടക്കാല ഉത്തരവും എം എ ബേബി ഹർജിയിലൂടെ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home