Deshabhimani

യാത്രാ സംവിധാനങ്ങൾ അടച്ചു പൂട്ടരുത്, സമാധാനപരമായ പ്രതിഷേധം മൗലികാവകാശം: സുപ്രീം കോടതി

Supreme court.jpg
വെബ് ഡെസ്ക്

Published on Oct 09, 2026, 03:46 PM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ് ഐ ആറിന്റെ മറവിൽ ബിജെപിക്ക് വേണ്ടിയുള്ള വോട്ട് അട്ടമറിയിൽ പ്രതിഷേധിച്ചും പ്രതിപക്ഷ കക്ഷികളും യുവജനങ്ങളും പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾ തടയാൻ പൊലീസും കേന്ദ്ര സര്‍ക്കാരും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളിൽ ഇടപെട്ട് സുപ്രീം കോടതി.


ഒക്ടോബർ 10-ന് തലസ്ഥാനത്ത് നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൗരൻമാരുടെ അവകാശ നിഷേധമാണെന്ന് കോടതി പറഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ മുതിര്‍ന്ന നേതാക്കളാണ് ഡൽഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ജനവിരുദ്ധ നടപടി കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. പൊതുതാത്പര്യ ഹര്‍ജികൾ കോടതി അടിയന്തര സ്വഭാവത്തോടെ പരിഗണിച്ചു.


പ്രതിഷേധിക്കാനുള്ള അവകാശം

ജനാധിപത്യത്തിന്റെ ഭാഗം


സമാധാനപരമായി പ്രതിഷേധിക്കാനും സംഘടനകൾ രൂപീകരിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു. ഒക്ടോബർ 10-ന് നടക്കുന്ന സമരത്തിന് മുന്നോടിയായി ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ദീർഘദൂര തീവണ്ടികൾ റദ്ദാക്കാനുമുള്ള നീക്കം ഹര്‍ജിക്കാരനൊപ്പം മുതിർന്ന അഭിഭാഷകരും സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.


Related News

പൊതുഗതാഗത സൗകര്യങ്ങൾ പൂർണ്ണമായി നിർത്തിവെക്കുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മെട്രോ സർവീസുകൾ നിർത്തിവെക്കുന്നത് പ്രതിഷേധിക്കാനുള്ള അവകാശത്തിന്മേലുള്ള നിരോധനത്തിന് തുല്യമാണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ഗതാഗതം നിയന്ത്രിക്കാൻ സർക്കാരിന് അവകാശമുണ്ടെങ്കിലും അത് പൂർണ്ണമായി തടയുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.


Related News




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home