2026 സമാധാന നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജയായ നവനീതം പിള്ളയ്ക്ക്

നവനീതം പിള്ള
സ്റ്റോക്ക്ഹോം: 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകയും ഇന്ത്യൻ വംശജ കൂടിയായ നവനീതം പിള്ളയ്ക്ക് (നവി പിള്ള).
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയിൽ നൽകിയ സമഗ്രമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ദക്ഷിണാഫ്രിക്കയിലെ വംശീയവിവേചന വിരുദ്ധ നിയമപോരാട്ടങ്ങളിൽ സജീവമായിരുന്ന നവി പിള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണറായും സേവനം അനുഷ്ഠിച്ചു.
വംശീയ വെറിക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്കും സ്ത്രീ വിവേചനത്തിനുമെതിരെ എക്കാലവും മുൻനിരയിൽ നിന്നും പോരാടിയ സ്ത്രീ മുഖം കൂടിയാണ് നവി പിള്ളയുടേത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ പ്രശസ്തയാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.









0 comments