print edition ഓണം പൊള്ളിക്കാൻ വെളിച്ചെണ്ണ

തിരുവനന്തപുരം: വെളിച്ചെണ്ണ വില വീണ്ടും കുതിച്ചുയരുന്നു. ജൂലൈയിൽ 240 രൂപയായിരുന്ന മൊത്തവിപണി വില ഒരാഴ്‌ചയ്‌ക്കുള്ളിൽ 300 കടന്നു. ചില്ലറവിപണിയിൽ 10 രൂപയിലേറെയാണ് വർധന. സ്വകാര്യ ബ്രാൻഡുകൾക്ക് 320 മുതൽ 350രൂപവരെ നൽകണം. ഓണം അടുക്കുന്നതോടെ വില ഇനിയും വർധിച്ചേക്കും.
അന്തർസംസ്ഥാന ലോബികളും വ്യാപാരികളും ഉത്സവസീസണുകളിലുണ്ടാക്കുന്ന കൃത്രിമ വിലക്കയറ്റം തടയാൻ യുഡിഎഫ് സർക്കാർ കാര്യക്ഷമമായി ഇടപെടാത്തതാണ് വില ഉയരാൻ കാരണം. കൊപ്രയും തേങ്ങയും തടസ്സമില്ലാത്ത ലഭിച്ചിട്ടും പൂഴ്‌ത്തിവയ്‌പ് നടത്തിയാണ് വിലക്കയറ്റമുണ്ടാക്കുന്നത്. വെളിച്ചെണ്ണ വിപണനകേന്ദ്രമായ തമിഴ്നാട്ടിലെ കാങ്കയത്ത് ഓണവിപണി ലക്ഷ്യമിട്ട് അനധികൃതമായി വിലകൂട്ടാൻ മില്ലുകൾ ശ്രമിച്ചിരുന്നു. സ്ഥിതിരൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല.
കഴിഞ്ഞ ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയർന്നപ്പോൾ ഉൽപ്പാദകരുമായി മന്ത്രിമാർ ചർച്ച നടത്തി വില കുറയ്ക്കാൻ ധാരണയാക്കിരുന്നു. സപ്ലൈകോയിലൂടെയും കേരഫെഡിലൂടെയും സബ്സിഡി നിരക്കിൽ കൂടുതൽ വെളിച്ചെണ്ണയെത്തിച്ച് കൃത്രിമ വിലക്കയറ്റം തടഞ്ഞു. ഓണത്തിനുമുമ്പ് സബ്സിഡി നിരക്കിൽ സപ്ലൈകോവഴി റേഷൻ കാർഡ് ഉടമകൾക്ക് രണ്ടുലിറ്റർ വെളിച്ചെണ്ണയാണ് ലഭ്യമാക്കിയത്.
സർക്കാരിന്റെ വിപണി ഇടപെടലിനെത്തുടർന്ന് പൊതുവിപണി വിലയിൽ 30 രൂപയിലധികം കുറവുണ്ടായി.









0 comments