പാമ്പിനെ പേടിക്കേണ്ട; സ്‌കൂളിലെത്തും സർപ്പ വളന്റിയർമാർ

sarpa
വെബ് ഡെസ്ക്

Published on Jun 03, 2025, 12:04 AM | 1 min read

തിരുവനന്തപുരം: സ്‌കൂളുകളിൽ പാമ്പിനെ കണ്ടാൽ പറന്നെത്തും വനം വകുപ്പിന്റെ സർപ്പ വളന്റിയർമാർ. പ്രവേശനോത്സവത്തോട് അനുബന്ധിച്ചാണ്‌ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉരഗ പരിശോധന ആരംഭിച്ചത്‌. സ്‌കൂൾ അധികൃതരോ പിടിഎയോ അറിയിച്ചാൽ സജ്ജരായി വളന്റിയർമാർ എത്തും.


സ്‌കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലകളിലെ സാമൂഹിക വനവൽക്കരണ വിഭാഗം അസി.വനം കൺസർവേറ്റർമാർക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ നിർദേശം നൽകി. സഹായം ആവശ്യമുള്ള സ്‌കൂളുകൾക്ക്‌ അതത് ജില്ലയിലെ സാമൂഹിക വനവൽക്കരണ വിഭാഗവുമായി ബന്ധപ്പെടാം.


സഹായങ്ങൾക്കും അന്വേഷണങ്ങൾക്കും വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പരിലും വിളിക്കാം. നമ്പർ: 1800 425 4733. സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകൾ: തിരുവനന്തപുരം : 9447979135, കൊല്ലം : 9447979132.



deshabhimani section

Related News

View More
0 comments
Sort by

Home