കോഴികൾക്ക് തീറ്റ നൽകുന്നതിനിടെ പാമ്പ് കടിയേറ്റു; മികച്ച വനിതാകർഷകയ്‌ക്കുള്ള അവാർഡ് വാങ്ങാനാവാതെ ജസ്‌ന വിട പറഞ്ഞു

കൊടുങ്ങല്ലൂർ: തൃശൂരിൽ പാമ്പ് കടിയേറ്റ് കർഷക മരിച്ചു. കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങുവാൻ നിൽക്കാതെയാണ് ജസ്‌ന എന്ന വനിതാ കർഷക യാത്രയായത്. അണലിയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് ജസ്‌ന അന്തരിച്ചത്.
ഒരാഴ്ചമുമ്പ് ജസ്‌നയെ നഗരസഭയിലെ മികച്ച വനിതാകർഷകയായി തെരഞ്ഞെടുത്തത്. കൃഷിയിടം സന്ദർശിച്ച കൃഷിവകുപ്പുദ്യോഗസ്ഥർ ഈ വർഷത്തെ ഏറ്റവും നല്ല വനിതാകർഷകയായി ജസ്‌നയെ പ്രഖ്യാപിക്കുകയായിരുന്നു. 17-ന് ടൗൺ ഹാളിൽ നടക്കുന്ന കർഷകദിനാചരണച്ചടങ്ങിൽവെച്ച് അവാർഡ് നൽകാനും നഗരസഭയും കൃഷിഭവനും തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വീട്ടുമുറ്റത്ത് വളർത്തുകോഴികൾക്ക് തീറ്റ നൽകുന്നതിനിടയിലാണ് ജസ്‌നയ്‌ക്ക് പാമ്പുകടിയേൽക്കുന്നത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









0 comments