കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ പുക; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ പുക ഉയർന്നു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം കെട്ടിടത്തിലെ ആറാം നിലയിലാണ് പുക ഉയർന്നത്. അഗ്നിരക്ഷാ സേനയെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആളപായമോ നാശ നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആറാം നിലയിൽ വിവിധ വിഭാഗങ്ങളിലെ ഓപറേഷൻ തീയറ്ററുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ 15ാം നമ്പർ മുറിയിലാണ് പുക ഉയർന്നത്. ഈ സമയം ആറാം നിലയിൽ രോഗികളൊന്നും ഉണ്ടായിരുന്നില്ല. ഏതാനും ജീവനക്കാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ശബ്ദവും പുകയും ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. മൂന്നാം നിലയിലുണ്ടായിരുന്ന രോഗികളെയും ഒഴിപ്പിച്ചിട്ടുണ്ട്.









0 comments