Deshabhimani

വളഞ്ഞവഴി സ്വകാര്യവൽക്കരണത്തിന്‌

print edition സ്‌മാർട്ട്‌മീറ്റർ: ബദൽ പദ്ധതിയുടെ കഴുത്തുഞെരിക്കുന്നു

capex smart meter

പ്രതീകാത്മക ചിത്രം

avatar
പി ആർ ചന്തു കിരൺ

Published on Oct 26, 2026, 01:31 AM | 1 min read

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞതും വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ സംരക്ഷിക്കുന്നതുമായ കാപെക്‌സ്‌ മോഡൽ സ്‌മാർട്ട് മീറ്റർ പദ്ധതി ഇല്ലാതാക്കാൻ സംഘടിതശ്രമം. രണ്ടാംഘട്ടമായി 50 ലക്ഷം കെഎസ്‌ഇബിയുടെ സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കാനുള്ള ലേല നടപടി പൂർത്തിയായി ഒന്നരമാസം കഴിഞ്ഞിട്ടും കരാർ നൽകിയിട്ടില്ല. നവംബർ 11ന് ടെൻഡറിലെ ബിഡ് കാലാവധി അവസാനിക്കും.
പ്രവർത്തനാനുമതി നൽകാൻ കാലതാമസമുണ്ടായാൽ ടെൻഡർ റദ്ദുചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇത്തരമൊരു സാഹചര്യം സൃഷ്‌ടിച്ചെടുത്ത്‌ കേന്ദ്ര സർക്കാരും കുത്തക കന്പനികളും മുന്നോട്ടുവയ്‌ക്കുന്ന ടോട്ടക്‌സ്‌ പദ്ധതി നടപ്പാക്കാനുള്ള അണിയറ നീക്കമാണ്‌ നടക്കുന്നതെന്ന സംശയം ബലപ്പെട്ടു.


ഒന്നാംഘട്ടത്തിലെ പ്രധാന കരാറുകാരായ ഗ്രിഡ്ക്രെസ്റ്റ് ടെക്‌നോളജീസാണ്‌ രണ്ടാംഘട്ടത്തിൽ ഏറ്റവും കുറഞ്ഞ ബിഡ്‌ തുക ക്വാട്ട്‌ ചെയ്‌തത്‌, ജിഎസ്‌ടി അടക്കം 1651.75 കോടി രൂപ. അടങ്കൽ തുകയെക്കാൾ 41.29 ശതമാനം കുറവ്‌. രാജ്യത്തെതന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. ലേലത്തിൽ പങ്കെടുത്ത 10 കന്പനികളിൽ ഏറ്റവും കൂടിയ തുകയാണ്‌ അദാനി എനർജി സൊല്യൂഷൻസ് ക്വാട്ട്‌ ചെയ്‌തത്‌– 4210 കോടി രൂപ. കെഎസ്ഇബി ഡയറക്ടർ ബോർഡ് ഭരണാനുമതി നൽകിയതാണ്‌ രണ്ടാംഘട്ട പദ്ധതി. അതിനാൽ, അടങ്കൽ തുകയെക്കാൾ കുറഞ്ഞ തുക ക്വാട്ട്‌ ചെയ്‌ത കന്പനിക്ക്‌ ബന്ധപ്പെട്ട ഡയറക്‌ടറുടെ അനുമതിയോടെ ടെൻഡറിങ് അതോറിറ്റി ആയ ചീഫ് എൻജിനിയർക്ക് കരാർ നൽകുന്നതിന്‌ തടസ്സമില്ല.


തീരുമാനമെടുക്കാതെ പദ്ധതി നീട്ടിക്കൊണ്ടുപോകുന്നത്‌ ദുരൂഹമാണെന്നും കാലതാമസം വരുത്തി ടെൻഡർ റദ്ദ്‌ ചെയ്യിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും മേഖലയിലെ വിദഗ്‌ധരടക്കം ആശങ്ക പങ്കുവയ്‌ക്കുന്നു. കാപെക്‌സ്‌ മോഡൽ അട്ടിമറിക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ നീക്കത്തിനെതിരെ ജീവനക്കാർ നവംബർ രണ്ടുമുതൽ അനിശ്ചിതകാല പണിമുടക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.
കാപെക്‌സ്‌ മാതൃക


എൽഡിഎഫ്‌ സർക്കാരിന്റെ പിന്തുണയിൽ നടപ്പാക്കിയ ബദൽ പദ്ധതിയാണ്‌ കാപെക്‌സ്‌ (ക്യാപിറ്റൽ എക്സ്‌പെൻഡിച്ചർ) മാതൃക. സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കുന്നതും പരിപാലനവും ബിൽശേഖരണവും സ്വകാര്യ കന്പനിക്ക്‌ നൽകുന്ന ടോട്ടക്‌സ്‌ (ടോട്ടൽ എക്സ്‌പെൻഡിച്ചർ) രീതി നടപ്പാക്കണമെന്നതായിരുന്നു കേന്ദ്രസർക്കാരിന്റെ തീട്ടൂരം. ഇതിനെതിരെ ജീവനക്കാരും മേഖലയിലെ വിദഗ്‌ധരും വലിയ പ്രതിഷേധമുയർത്തി. തുടർന്നാണ്‌ കാപെക്‌സ്‌ മാതൃക രൂപീകരിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home