Deshabhimani

print edition ചെറിയുള്ളി കരയിക്കും; മുട്ട പൊരിക്കും

small onion

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 10, 2026, 12:00 AM | 1 min read

കണ്ണൂർ: സംസ്ഥാനത്ത് ചെറിയുള്ളിയുടെയും മുട്ടയുടെയും വില കുതിക്കുന്നു. ചില്ലറവിൽപ്പനശാലകളിൽ ചെറിയുള്ളി വില കിലോയ്ക്ക് 160 രൂപയായപ്പോൾ മുട്ടയ്‌ക്ക്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ രണ്ടുരൂപ വരെ വർധിച്ചു. ഇതിനൊപ്പം നിത്യോപയോഗ സാധനങ്ങൾക്കും വില കുതിക്കുന്നത്‌ സാധാരണക്കാരുടെ നടുവൊടിക്കുകയാണ്‌. സംസ്ഥാന സർക്കാർ വിപണി ഇടപെടൽ ഇല്ലാതായതോടെ ദിനംപ്രതിയാണ്‌ വില കയറുന്നത്‌.


തമിഴ്‌നാട്ടിൽനിന്നാണ്‌ ചെറിയുള്ളി പ്രധാനമായും കേരളത്തിലെത്തുന്നത്‌. തമിഴ്നാട്ടിലും വടക്കെ ഇന്ത്യയിലും ഉള്ളിവിളവ് പ്രതികൂല കാലാവസ്ഥയെത്തുടർന്ന്‌ പകുതിയിലധികം കുറഞ്ഞത്‌ വിലക്കയറ്റത്തിനിടയാക്കി. വിളവെടുപ്പിനുശേഷമുള്ള തൂക്കക്കുറവും വിപണിയെ ബാധിച്ചു. വിളവെടുക്കുന്പോൾ നല്ല ഈർപ്പവും തൂക്കവുമുണ്ടാകുന്ന ചെറിയുള്ളി, കനത്തചൂടിൽ രണ്ടുമൂന്നുദിവസത്തിനുശേഷം കടയിലെത്തുമ്പോഴേക്കും ഉണങ്ങി ഭാരംകുറയും.


ഒരു കിലോ ചെറിയുള്ളി ഉണങ്ങിയാൽ പലപ്പോഴും ഭാരം 600–700 ഗ്രാമായിചുരുങ്ങും. ഇത്‌ വിഷയമായതോടെ കർഷകർ ഇവ ഉണക്കിസൂക്ഷിച്ചാണ്‌ വിപണിയിലെത്തിക്കുന്നത്‌. ഇത്തരത്തിൽ തമിഴ്‌നാട്ടിൽ മൊത്തവിപണിയിൽ കിലോയ്‌ക്ക്‌ 60–70 രൂപ വിലയുള്ള ചെറിയുള്ളി കേരളത്തിലേക്കെത്തുമ്പോൾ തൂക്കനഷ്ടവും കയറ്റിറക്കുകൂലിയും കടത്തുചെലവും ഇടനിലക്കാരുമൊക്കെയായി ഇരട്ടിയിലധികമാകും.


ക്രിസ്‌മസ്‌– പുതുവർഷത്തിലേക്ക്‌ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്‌ മുട്ടവില ക്രമാതീതമായി ഉയരുന്നത്‌. നേരത്തെ ആറുരൂപയുണ്ടായിരുന്ന മുട്ടയ്‌ക്ക്‌ എട്ടുരൂപവരെയായി ചില്ലറ വിൽപന വില. ജില്ലയിൽ മൊത്തവിതരണക്കാർ 7.30 രൂപയ്‌ക്കാണ്‌ മുട്ട നൽകുന്നത്‌.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി കേക്ക്‌ നിർമാണത്തിനായി വ്യാപകമായി മുട്ടവാങ്ങി സംഭരിക്കുന്നതും പെട്രോളിൽ ചേർക്കുന്ന എഥനോളിന്‌ ചോളം ഉപയോഗിക്കുന്നതിനാൽ കോഴിത്തീറ്റ വില കൂടിയതും മുട്ടവില വർധനയ്‌ക്ക്‌ കാരണമായി.


ചോളം ലഭ്യത കുറഞ്ഞതോടെ 1800 – 2000 രൂപയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2760 രൂപയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
kerala university

02

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

03

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

04

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

05

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

06

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home