നൂതന നൈപുണ്യ പരിശീലന പരിപാടി: ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് പട്ടികജാതി വിഭാഗ വിദ്യാർഥികൾക്കായി നടത്തിയ നൂതന നൈപുണ്യ പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി ഒ ആർ കേളു നിർവഹിച്ചു.
ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി, സിബിസി ഡിസൈൻ എന്നീ മൂന്ന് നൈപുണ്യ പരിശീലന പരിപാടികളിൽ പങ്കെടുത്ത 102 പട്ടികജാതി വിഭാഗ കുട്ടികളിൽ ഇൻ്റേൺഷിപ്പ് പൂർത്തികരിച്ച 63 പേരുടെ സർട്ടിഫിക്കറ്റുകളാണ് മന്ത്രി വിതരണം ചെയ്തത്. ഉന്നത ശ്രേണിയിലുള്ള ഒരു ഡിജിറ്റൽ അക്കാദമിക് യൂണിവേഴ്സിറ്റി വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നൈപുണ്യ പരിശീലനവും വൻകിട ഐടി കമ്പനികളിൽ ഉയർന്ന ശമ്പളത്തോടെ 100 ശതമാനം പ്ലെയ്സ്മെൻ്റും ഉറപ്പാക്കി, കസ്റ്റമൈസ് ചെയ്ത ഒരു നൈപുണ്യ പരിശീലന പരിപാടി രാജ്യത്ത് തന്നെ ആദ്യത്തേതാണ്. ടിസിഎസ്, നെസ്റ്റ് ഡിജിറ്റൽ, സിംപ്ലിഫൈ, സോഫ് ടെക്, ഇന്നവേഷൻ ഇൻക്യുബേറ്റർ തുടങ്ങിയ കമ്പനികളിൽ ഉയർന്ന ശമ്പളത്തോടെ ഈ വിദ്യാർത്ഥികൾക്ക് നിയമനവും ലഭിച്ചിട്ടുണ്ട്. ഇൻ്റേൺഷിപ്പ് പൂർത്തിയാകുന്ന മുറക്ക് മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ജോലി ഉറപ്പാക്കുന്നുണ്ട്.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ധർമ്മലശ്രീ ഐഎഎസ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സിസ തോമസ്, രജിസ്ട്രാർ ഡോ. എ മുജീബ്, സെന്റർ ഫോർ എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ, ഡയറക്ടർ സന്തോഷ് കുറുപ്പ്, പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.








0 comments