print edition ആറിടത്തുകൂടി എസ്‌എസ്‌ആർ

സ്വന്തം ലേഖകൻ
ന്യൂഡൽഹി
‘2025ലാണ് എനിക്ക് അലിഗഡ് മുസ്ലീം സർവകലാശാലയിൽ പിഎച്ച്‌ഡിക്ക് ചേരാൻ സാധിച്ചത്. സർവകലാശാലയിൽ എല്ലാ വർഷവും അക്കാദമിക പ്രവർത്തനങ്ങൾ വൈകുകയും വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും ചെയ്യും. ആ പ്രതിസന്ധി പരിഹരിക്കാൻ യൂണിയൻ അംഗം എന്ന നിലയിൽ പ്രയത്‌നിക്കും’–അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർഥി യൂണിയൻ ക്യാബിനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു.
എസ്‌എഫ്‌ഐ കൃത്യമായ രാഷ്‌ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും മുഹ്‌സിൻ പറഞ്ഞു. നിലവിൽ സർവകലാശാലയുടെ ഭാഗമായ വനിതാ കോളേജിലെ വിദ്യാർഥിനികൾക്ക് കോളേജ് യൂണിയനിലേക്ക് മാത്രമാണ് വോട്ട് ചെയ്യാൻ സാധിക്കുക. സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ അവർക്ക് വോട്ട് ചെയ്യാനാവില്ല. വനിതാ കോളേജിലെ വിദ്യാർഥികൾക്ക് ഇരട്ടവോട്ട് നടപ്പാക്കണമെന്ന എസ്‌എഫ്‌ഐയുടെ ആവശ്യം പ്രാവർത്തികമാക്കുന്നതിനായിരിക്കും യൂണിയൻ അംഗമെന്ന നിലയിൽ ശ്രമിക്കുക–മുഹ്‌സിൻ പറഞ്ഞു.
എം എ ബേബി
അഭിനന്ദിച്ചു
ന്യൂഡൽഹി
: അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച എസ്‌എ-ഫ്‌ഐ സ്ഥാനാർഥികളെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അഭിനന്ദിച്ചു. സർവകലാശാലയിലെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് ഒറ്റക്കെട്ടായി പോരാടിയ വിദ്യാർഥികളെയും എസ്‌എഫ്‌ഐയെയും അഭിവാദ്യം ചെയ്യുന്നു. രാജ്യത്തുടനീളം വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ വൻനേട്ടമാണ് കൈവരിച്ചത്. ഹൈദരാബാദ്, പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലകളിൽ വിജയിച്ചപ്പോൾ അസമിലും ഉത്തരാഖണ്ഡിലും മികച്ച പ്രകടനം കാഴ്‌ചവെച്ചു. രാജ്യത്തെ പുരോഗന വിദ്യാർഥി വിദ്യാർഥി പ്രസ്ഥാനം കൂടുതൽ കരുത്താർജിക്കുകയാണെന്നും എം എ ബേബി എക്‌സിൽ കുറിച്ചു.









0 comments