ad
Deshabhimani

print edition അപരത്വമില്ലാത്ത ആതുരചികിത്സ; സ‍ൗജന്യ ചികിത്സയ്ക്ക്‌ ചെലവിട്ടത്‌ 
 7708 കോടി

Pushpavathy Malayinkeezhu Taluk Hospital

മലയിൻകീഴ് താലൂക്ക് ആശുപത്രിക്ക്‌ 
മുന്നിൽ ഗായിക 
പുഷ്പവതി

avatar
സ്വാതി സുജാത

Published on Mar 30, 2026, 04:59 AM | 2 min read

തിരുവനന്തപുരം:

"അപരന്റെ വേദന അപരത്വമില്ലാതെ ചേർത്ത് നിർത്തീടുന്നു ഇടതുപക്ഷം...'

മലയിൻകീഴ് ​മണിയറവിളയിൽ ഡയാലിസിസ് യൂണിറ്റ് ഉൾപ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ ആറ് നിലയിൽ ഉയർന്നു നിൽക്കുന്ന താലൂക്ക് ആശുപത്രിക്ക്‌ മുന്നിൽ നിന്ന് ഗായിക പുഷ്പവതി പൊയ്‌പാടത്ത്‌ പാടിയ വരികളിൽ കേവല രാഷ്ട്രീയമല്ല, ഒരു അമ്മയുടെയും മകളുടെയും പൊള്ളുന്ന അനുഭവങ്ങളുടെ ഈണമാണ്‌. പണമില്ലാത്തവർ മാത്രം വരുന്ന ഇടമാണ് സർക്കാർ ആശുപത്രിയെന്ന ധാരണയൊക്കെ അപ്പാടെ മാറി. ഇന്ന് ചികിത്സയുടെ മേന്മകൊണ്ട്‌ കീശയുടെ വലിപ്പം നോക്കതെ സർക്കാർ ആശുപത്രി തേടിയെത്തുകയാണ്. ഒരു അനുഭവം പറയട്ടെ..


"‘‘ഏഴുവർഷം മുന്പ്‌ തൃശൂരിലെ ഒരു സംഗീത നിശയിൽ പാടാൻ എത്തിയതാണ്‌ ഞാൻ. കൂടെ ഒന്പതു വയസ്സുകാരി മകളുമുണ്ട്. സ്റ്റേജിലേക്ക് കയറാൻ മിനിറ്റുകൾ ബാക്കി നിൽക്കെ മകൾക്ക് കഠിനമായ വയറുവേദന. നേരെ ഓടിയത് തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌. കുടലിന്റെ ഒരുഭാഗം ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന ‘കുടല്‍ കുരുക്കം’ എന്ന അവസ്ഥയായിരുന്നു.


സ്വകാര്യ ആശുപത്രിയിലായിരുന്നതെങ്കിൽ ലക്ഷങ്ങൾ ചെലവാകുമായിരുന്ന ശസ്‌ത്രക്രിയ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ "സലൈൻ എനിമ' എന്ന ചികിത്സയിലൂടെ നിസ്സാരമായി പരിഹരിച്ചു. അസുഖം കണ്ടുപിടിക്കുന്നതുമുതൽ പ്രശ്‌നം പരിഹരിക്കുംവരെ രണ്ട്‌ സീനിയർ ഡോക്‌ടർമാരുൾപ്പടെ നാലുപേർ ഞങ്ങൾക്കൊപ്പം നിന്നു. എന്റെ മകൾക്ക് അവർ പുനർജന്മം നൽകി’’–മണിയറവിളയിലെ താലൂക്ക് ആശുപത്രി സമുച്ചയം, കേരളത്തിന്റെ ആരോഗ്യ മേഖലയിലുണ്ടായ മാറ്റത്തിന്റെ അടയാളമാണെന്ന്‌ പുഷ്‌പവതി സാക്ഷ്യപ്പെടുത്തുന്നു."സർക്കാർ ആശുപത്രിയിൽ ആളുകൾ കൂടുതൽ വരുന്നുണ്ടെങ്കിൽ അതിനർഥം നല്ല ചികിത്സ കിട്ടുന്നു എന്നല്ലേ..


നിപ്പയും പ്രളയവും കോവിഡും കേരളത്തെ ഉലച്ചപ്പോൾ സർക്കാർ പകർന്നുനൽകിയ ആത്മവിശ്വാസത്തെക്കുറിച്ച് പറയുമ്പോൾ പുഷ്പവതി ഒരു കലാകാരിയെന്ന നിലയിൽ അഭിമാനം കൊള്ളുന്നു. താൻ രചിച്ച വരികളിലേതു പോലെ, അപരന്റെ വേദന അപരത്വമില്ലാതെ ചേർത്തുപിടിക്കുന്ന ഒരു സംവിധാനവും സർക്കാരും കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നതാണ് പ്രത്യാശയും പ്രതീക്ഷയും പുഷ്‌പവതി പറഞ്ഞു.


2015ൽ യുഡിഎഫ്‌ കാലത്ത്‌ വർഷത്തിൽ ശരാശരി ഒപിയിലെത്തിയത്‌ എട്ടുകോടി പേർ മാത്രമായിരുന്നെങ്കിൽ 2025ൽ എൽഡിഎഫ്‌ കാലത്ത്‌ 13 കോടിയോളം പേർ സർക്കാർ ആശുപത്രികളെ ആശ്രയിച്ചു. 2.47 ലക്ഷം പ്രധാന ശസ്ത്രക്രിയകളാണ്‌ 2025ൽ മാത്രം നടന്നത്‌. അഞ്ചു വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7163 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 544 കോടിയുടെ സൗജന്യ ചികിത്സയും നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home