ad
Deshabhimani

print edition അർധ അതിവേഗ റെയിൽ: പറഞ്ഞത് വിഴുങ്ങി ശ്രീധരന്റെ റിപ്പോർട്ട്‌

E Sreedharan
വെബ് ഡെസ്ക്

Published on Jul 05, 2026, 12:05 AM | 1 min read

തിരുവനന്തപുരം : സിൽവർലൈനിനെ എതിർക്കാനായി മുന്പ്‌ പറഞ്ഞതെല്ലാം വിഴുങ്ങി ഇ ശ്രീധരന്റെ പുതിയ അർധ അതിവേഗ റെയിൽ പദ്ധതിയുടെ റിപ്പോർട്ട്‌. പുതിയ പദ്ധതി സ്‌റ്റാൻഡേർഡ്‌ ഗേജിൽ നിർമിച്ചാൽ ചെലവ്‌ കുറയ്ക്കാമെന്നും അതിവേഗപാതയുമായി ബന്ധിപ്പിക്കാമെന്നും ബിസിനസ് സ്റ്റാൻഡേർഡിന് നൽകിയ അഭിമുഖത്തിൽ ശ്രീധരൻ പറഞ്ഞു. എന്നാൽ, സിൽവർലൈൻ പദ്ധതി ബ്രോഡ് ഗേജിൽ വേണമെന്നായിരുന്നു ശ്രീധരന്റെയും കേന്ദ്ര സർക്കാരിന്റെയും നിലപാട്‌. ഇതടക്കം നിരവധി പൊരുത്തക്കേടുകൾ റിപ്പോർട്ടിലുണ്ട്‌.

സമയ ദൈർഘ്യം, കേന്ദ്ര–സംസ്ഥാന വിഹിതം, ഏറ്റെടുക്കേണ്ട ഭൂമി എന്നിവയിലൊന്നും വ്യക്തതയില്ല. തൂണുകളിൽക്കൂടിയുള്ള (എലവേറ്റഡ്‌) ഉയരപ്പാതയുടെ ചെലവ്‌ 60,000 കോടിയാണ്‌ കാണിച്ചിരിക്കുന്നത്‌. തറ നിരപ്പിലുള്ള പാതയുടെ മൂന്നിരട്ടി ചെലവ്‌ ഇതിനുവരും. ശ്രീധരന്റെ പുതിയ പാതയ്ക്ക് തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട്‌ വരെ 473.20 കിലോമീറ്ററാണ്‌ ദൂരം. സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിൽ തിരുവനന്തപുരം മുതൽ കാസർകോടുവരെ പാത നിർമിക്കാൻ ചെലവ്‌ 63,941 കോടിയായിരുന്നു. ശ്രീധരൻ ലക്ഷ്യമിടുന്ന നിർമാണച്ചെലവിന്റെ 51 ശതമാനമായ 36,000 കോടി കേരം ന്ദ്ര – സംസ്ഥാന വിഹിതവും 49 ശതമാനമായ 24,000 കോടി ക്ര‍ൗഡ്‌ ഫണ്ടുമാണ്‌.

സിൽവർലൈനിൽ 80 ശതമാനം വിദേശ ധനകാര്യസ്ഥാപനത്തിൽനിന്നുള്ള വായ്‌പയും 20 ശതമാനം കേന്ദ്ര–സംസ്ഥാന വിഹിതവുമാണ്‌. സിൽവർ ലൈനിനേക്കാൾ വന്ദേഭാരത് എക്‌സ്‌പ്രസ്‌ ട്രെയിൻ വരുന്നതാണ് നല്ലതെന്ന്‌ നിയമസഭയിൽ പറഞ്ഞ സതീശന് ഇ‍ൗ റിപ്പോർട്ട്‌ ഇഷ്ടപ്പെട്ടെന്നും ശ്രീധരൻ അഭിമുഖത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home