Deshabhimani

ശിവസൂര്യയെ കാണാതായിട്ട് മൂന്നുമാസം തിരോധാനം: ക്രൈംബ്രാഞ്ച്‌ ലുക്ക്‌ഒ‍ൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കി

Sivasurya.jpg
വെബ് ഡെസ്ക്

Published on Nov 09, 2026, 03:57 PM | 1 min read

കണ്ണൂർ : ചൊക്ലി പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ്‌ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശിവസൂര്യയുടെ തിരോധാനം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ സംഘമാണ്‌ ലുക്ക്‌ഒ‍ൗട്ട്‌ നോട്ടീസ്‌ ഇറക്കിയത്‌. റെയിൽവേ, ബസ്‌ സ്‌റ്റേഷനുകളിലും ട‍ൗണിലും ആൾക്കാർ കാണുന്ന പൊതുസ്ഥലങ്ങളിലും കുട്ടിയുടെ ചിത്രമുള്ള നോട്ടീസ്‌ പതിപ്പിക്കും.


ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥി കരിയാട്‌ പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ ശിവസൂര്യയെ കഴിഞ്ഞ ആഗസ്‌ത്‌ എട്ടിനാണ്‌ കാണാതാകുന്നത്. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിലാണ് നാടുവിട്ടതെന്നാണ് വിവരം. ‘കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും' ഉള്ള കുറിപ്പും 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളും എടുത്താണ് ശിവസൂര്യ പോയത്.


ചൊക്ലി പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന്, കുടുംബത്തിന്റെയും ആക്ഷൻ കമ്മിറ്റിയുടെയും ആവശ്യപ്രകാരം ഒക്ടോബറിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കാണാതായ പ്രദേശത്തും പരിസരങ്ങളിലുമായി നൂറിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ച് പരിശോധിച്ചു. ഒരു കാമറയിലും കുട്ടിയുടെ ദൃശ്യം കണ്ടെത്താനായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home