ad
Deshabhimani

കപ്പൽശാല 6 കണ്ടെയ്‌നർ
ഷിപ്പുകൾ നിർമിക്കും; താൽപ്പര്യപത്രം ഒപ്പിട്ടു

Screenshot from 2025-10-15 22-24-04
വെബ് ഡെസ്ക്

Published on Oct 15, 2025, 10:24 PM | 1 min read

കൊച്ചി: ആറ് പുതിയ എൽഎൻജി പവർ കപ്പലുകൾ നിർമിക്കാൻ സിഎംഎ സിജിഎം ഗ്രൂപ്പുമായി കൊച്ചി കപ്പൽശാല താൽപ്പര്യപത്രം ഒപ്പിട്ടു. ആറ് കപ്പലുകളും ഇന്ത്യൻ പതാകയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യും. 1700 ടിഇയു ശേഷിയുള്ള ഡ്യുവൽ ഇന്ധന എൽഎൻജി കണ്ടെയ്‌നർ ഷിപ്പുകളാണ്‌ നിർമിക്കുന്നത്‌.


കൊറിയൻ കപ്പൽ നിർമാതാവായ എച്ച്‌ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസിന്റെ സാങ്കേതിക സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ആഗോള കന്പനിയായ സിഎംഎ സിജിഎമ്മുമായി സഹകരിച്ച്‌ മുന്പ്‌ നാല്‌ കപ്പലുകൾ കപ്പൽശാലയിൽ നിർമിച്ചിരുന്നു. സിഎംഎ സിജിഎം ഗ്രൂപ്പ്‌ ചെയർമാനും സിഇഒയുമായ റൊഡോൾഫ്‌ സാഡേയും കൊച്ചി കപ്പൽശാല സിഎംഡി മധു എസ്‌ നായരുമാണ്‌ കരാറിൽ ഒപ്പുവച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home