print edition ഷിപ് ടു ഷിപ് എൽഎൻജി ബങ്കറിങ് യൂണിറ്റ് വിഴിഞ്ഞത്ത്

തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ ഷിപ് ടു ഷിപ് എൽഎൻജി ബങ്കറിങ് യൂണിറ്റ് വിഴിഞ്ഞം തുറമുഖത്ത് ഉടൻ യാഥാർഥ്യമാകും. ഇന്ത്യ മാരിടൈം വീക്കിന്റെ ഭാഗമായി അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി പദ്ധതിയുടെ ധാരണപത്രം ഒപ്പിട്ടു. പദ്ധതി നടപ്പാകുന്നതോടെ അന്താരാഷ്ട്ര സർവീസ് നടത്തുന്ന കപ്പലുകൾക്ക് എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും. വാണിജ്യ സംരംഭം എന്നതിലുപരി കാർബൺ ബഹിർഗമനം കുറയ്ക്കാനും നെറ്റ് സിറോ എമിഷൻ ലക്ഷ്യം കൈവരിക്കാനുമുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ് കൂടിയാണിത്.
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ അശ്വനി ഗുപ്തയും ബിപിസിഎൽ ഗ്യാസ് ബിസിനസ് ഹെഡ് രാഹുൽ ടൺഡനും തമ്മിൽ ഔദ്യോഗിക കരാർ കൈമാറി. ബിപിസിഎൽ ഫിനാൻസ് ഡയറക്ടർ ജി ആർ വത്സ, മാർക്കറ്റിങ് ഡയറക്ടർ ശുഭാങ്കർ സെൻ, ബിപിസിഎൽ ഐ ആന്‍ഡ് സി ബിസിനസ് ഹെഡ് മനോജ് മേനോൻ, എവി പിപിഎൽ സിഇഒ പ്രദീപ് ജയരാമൻ എന്നിവര്‍ പങ്കെടുത്തു.









0 comments