കപ്പലിന്റെ പഴക്കം അപകടതീവ്രത കൂട്ടി

സുനീഷ് ജോ
Published on May 26, 2025, 10:57 AM | 1 min read
തിരുവനന്തപുരം: എംഎസ്‌സിയുടെ എൽസ 3ന്റെ പഴക്കം അപകടതീവ്രത കൂട്ടിയെന്ന് നിഗമനം. കപ്പലിന് 28 വർഷം പഴക്കമുണ്ട്. 15 വർഷമാണ് കപ്പലിന്റെ കാലാവധിയായി കണക്കാക്കുന്നത്. 25 വർഷം കഴിഞ്ഞാൽ പൊളിക്കാൻ നൽകും.
പുതിയ കപ്പൽ അഞ്ചുവർഷം കൂടുമ്പോൾ പരിശോധനയ്‌ക്കും അറ്റകുറ്റപ്പണികൾക്കും (ഡ്രൈ ഡോക്ക്) വിധേയമാക്കും. പഴക്കം കൂടുമ്പോൾ അത് രണ്ടുവർഷമായി മാറും.
എൽസ 3 കൃത്യമായി അറ്റകുറ്റപ്പണി ചെയ്തതാണോ എന്ന വിവരം പ്രധാനമാണ്. വിവിധ ഏജൻസികളാണ് കപ്പൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുക. ലൈബീരിയയിൽ രജിസ്‌റ്റർ ചെയ്‌തതാണ് എൽസ.








0 comments