ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. എൻഡിപിഎസ് ആക്ടിലെ വകുപ്പ് 27, 29 പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയുമാണ് ഈ വകുപ്പുകളുടെ പരിധിയിൽ വരുന്നത്.
ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ ഇന്ന് രാവിലെയാണ് എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. അച്ഛൻ ചാക്കോ, അഭിഭാഷകൻ എന്നിവരോടൊപ്പമാണ് ഷെെൻ സ്റ്റേറ്റേഷനിലെത്തിയത്. വെള്ളിയാഴ്‌ച വൈകുന്നേരം ഹാജരാകണമെന്നാവശ്യപ്പെട്ട് ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. നടന്റെ തൃശൂരിലെ വീട്ടിലെത്തിയാണ് നോർത്ത് പൊലീസ് സ്‌റ്റേഷൻ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം നോട്ടീസ് നൽകിയത്.
ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി. ഇത് പൊലീസ് സംശയം ബലപ്പെടുത്തി. ബുധനാഴ്ച രാത്രിയിൽ എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. നടൻ ഹോട്ടലിലെ പടികൾ ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ചിലധികം പൊലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്‌ക്കും ഷെെൻ ജനൽ വഴി ഊർന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു. ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്.









0 comments