ad
Deshabhimani

print edition വയനാട്ടിൽ വീണ്ടും ഷിഗല്ല

....
വെബ് ഡെസ്ക്

Published on Jul 22, 2026, 12:00 AM | 1 min read

മാനന്തവാടി: വയനാട്ടില്‍ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. വയനാട് ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിക്കാണ് രോഗം. 14ന് രോഗലക്ഷണങ്ങളോടെ ചികിത്സതേടിയ വിദ്യാര്‍ഥിയുടെ പരിശോധനാഫലം ചൊവ്വാഴ്ചയാണ്‌ പുറത്തുവന്നത്. ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ അധികൃതര്‍ പറഞ്ഞു. കോളേജിലെ മൂന്ന് വിദ്യാര്‍ഥികളും രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.


കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർഥിക്ക്‌ രോഗം സ്ഥിരീകരിച്ചത് ആശങ്ക പടർത്തി. ചികിത്സതേടിയവരില്‍ ഒരാള്‍ ഹോസ്റ്റലിലും മറ്റ്‌ രണ്ടുപേര്‍ പുറത്തും താമസിക്കുന്നവരാണ്. ചൊവ്വ രാവിലെ മന്ത്രി ടി സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ എൻജിനിയറിങ് കോളേജില്‍ അടിയന്തര യോഗം ചേര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home