ad
Deshabhimani

print edition കോഴിക്കോട്ട്‌ 2 കുട്ടികൾക്കുകൂടി ഷിഗല്ല

..

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 17, 2026, 12:00 AM | 1 min read

കോഴിക്കോട്‌: ജില്ലയിൽ 2 കുട്ടികൾക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചു. നാദാപുരം തൂണേരി പഞ്ചായത്തിലെ എട്ടാം വാർഡ് ചാലപ്പുറം സൗത്തിൽ ഒന്പത് വയസ്സുകാരന്‌ ഷിഗല്ല സ്ഥിരീകരിച്ചു. വയറിളക്കവും ചർദിയും ബാധിച്ചതിനെ തുടർന്നാണ്‌ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.


ആശുപത്രിവിട്ട ശേഷമാണ് പരിശോധനാഫലം വന്നത്. കുട്ടിഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. അഞ്ചുവയസ്സുള്ള സഹോദരിയെ സമാന രോഗലക്ഷണങ്ങളോടെ വടകരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വടകര നഗരസഭയിൽ നാലുവയസ്സുകാരിക്കാണ്‌ ഷിഗല്ല. നഗരസഭ പതിനേഴാം വാർഡ് കുറുമ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയെയും വയറിളക്കത്തെയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.


ആശുപത്രിയിൽനിന്ന്‌ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയശേഷമാണ് പരിശോധനാ ഫലം ലഭിച്ചത്. നാലുവയസ്സുകാരിക്ക് നിലവിൽ ശാരീരികബുദ്ധിമുട്ടുകളൊന്നുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home