ad
Deshabhimani

print edition മൊറോക്കോയ്‌ക്ക്‌ കാനഡ

Morocco Canada
വെബ് ഡെസ്ക്

Published on Jul 04, 2026, 02:50 AM | 1 min read

ഹൂസ്‌റ്റൺ: ഖത്തർ ലോകകപ്പിലെ സെമി പ്രവേശം ഒറ്റത്തവണത്തെ വിസ്‌മയമല്ലെന്ന്‌ തെളിയിക്കാൻ ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ഇന്ന്‌ ലോകകപ്പ്‌ പ്രീ ക്വാർട്ടറിനിറങ്ങുന്നു. ആതിഥേയരായ കാനഡയാണ്‌ എതിരാളി. രാത്രി 10.30ന്‌ ഹൂസ്റ്റണിലാണ്‌ മത്സരം.


ആദ്യമായി നോക്ക‍ൗട്ടിലെത്തിയതിന്റെ ആവേശത്തിലാണ്‌ കാനഡ. ഇതിന്‌ മുന്പ്‌ ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാൻ കഴിയാതിരുന്ന സംഘം സ്വപ്‌നക്കുതിപ്പിലാണ്‌.


നെതർലൻഡ്‌സിനെ മുട്ടുകുത്തിച്ചാണ്‌ മൊറോക്കോ കടന്നത്‌. ഷൂട്ട‍ൗട്ട്‌ വരെ നീണ്ട ആവേശപ്പോരിലായിരുന്നു ജയം. പരിക്ക്‌ മൂലം ഗ്രൂപ്പ്‌ മത്സരങ്ങൾ നഷ്ടപ്പെട്ട ക്യാപ്‌റ്റൻ അൽഫോൺസ്‌ ഡേവിയെസ്‌ നോക്ക‍ൗട്ടിൽ തിരിച്ചെത്തിയത്‌ കാനഡക്ക്‌ കരുത്തേകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home