കേരളത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിന് സ്ത്രീകളുടേത് തന്ത്രപ്രധാന പങ്കെന്ന് 'ഷീ-ബയോ' ശിൽപശാല

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് കേരള സർവകലാശാലയിലെ കാര്യവട്ടം ബോട്ടണി വിഭാഗത്തോടൊപ്പം ചേർന്ന് "ഷീ-ബയോ: ജൈവവൈവിധ്യ-പ്രചോദിത ഫലങ്ങൾക്കായി സ്ത്രീകൾ പരിസ്ഥിതിയെ ഉപയോഗപ്പെടുത്തുന്നു" എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ജൈവവൈവിധ്യ സാക്ഷരതാ യജ്ഞം വിജയിപ്പിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്നും അതിന് സ്ത്രീകൾ മുന്നോട്ടുവരണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ബി സന്ധ്യ ഐപിഎസ് പറഞ്ഞു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ അധ്യക്ഷനായി. ഡോ. വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ എം സി ദത്തൻ മുഖ്യാതിഥിയായി. പ്രമോദ് ജി കൃഷ്ണൻ ഐഎഫ് എസ്, ഡോ. ഇ എ സിറിൽ, ഡോ. ടി എസ് സ്വപ്ന, ഡോ. ഷാനവാസ്, ഡോ. പി എം രാധാമണി, ഡോ. സി എസ് വിമൽ കുമാർ, ഡോ. അഖില എസ് നായർ എന്നിവർ സംസാരിച്ചു.
കേരളത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും അവർ നടത്തുന്ന നേതൃത്വപരമായ പങ്ക് പരിചയപ്പെടുത്തുന്നതിനുമാണ് ശിൽപശാല സംഘടിപ്പിച്ചത്.








0 comments