Deshabhimani

print edition ഷാജിക്ക് കൂട്ട് തട്ടിപ്പുകാരനായ
മദ്യ വ്യവസായി

km shaji

യൂറോപ്യൻ സന്ദർശനത്തിനിടെ ഷാജിക്കൊപ്പം മദ്യവ്യവസായിയായ 
തട്ടിപ്പുകാരൻ ജോൺ സേവ്യർ

വെബ് ഡെസ്ക്

Published on Sep 25, 2026, 01:30 AM | 1 min read

കൊച്ചി : വിദേശ പര്യടനത്തിനിടെ തദ്ദേശഭരണമന്ത്രി കെ എം ഷാജിയെ ബൾഗേറിയയിലെ വിമാനത്താവളത്തിൽ സ്വീകരിച്ച മദ്യവ്യവസായി എറണാകുളം കടവന്ത്ര സ്വദേശി ജോൺ സേവ്യർ തട്ടിപ്പുകേസിലെ പ്രതി. യുഡിഎഫ്‌ സർക്കാർ മദ്യനയം പ്രഖ്യാപിക്കാനിരിക്കെയാണ്‌ ഇയാളുമായുള്ള കൂടിക്കാഴ്‌ച.

ചെക്ക്‌ റിപ്പബ്ലിക്‌ കേന്ദ്രീകരിച്ച് വിസ, വിദ്യാഭ്യാസ തട്ടിപ്പുകളുമായി ബന്ധപ്പെട്ട്‌ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ മാത്രം 2018ലും 2019ലും ജോൺ സേവ്യറിനെതിരെ നാല്‌ കേസുണ്ട്‌. നാല്‌ പേരിൽനിന്ന് 16 ലക്ഷം, പത്ത്‌ ലക്ഷം, നാല്‌ ലക്ഷം, രണ്ടര ലക്ഷം എന്നിങ്ങനെ തട്ടിയെന്നാണ് പരാതി. ചെക്ക്‌ റിപ്പബ്ലിക്കിലെ ‘ചെക്ക്‌’ എന്ന പേരിലെ തട്ടിക്കൂട്ട്‌ കോളേജിൽ എംബിഎ പഠനം വാഗ്‌ദാനം ചെയ്‌ത്‌ വഞ്ചിച്ച്‌ പണം തട്ടിയെന്നാണ് പരാതികൾ.

പ്രാഗിലെ പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്‌ ‘കോളേജ്‌’ പ്രവർത്തിച്ചത്‌. കഫേ, ജിം, ഹോസ്റ്റൽ സ‍ൗകര്യങ്ങൾ ഉണ്ടാകുമെന്നായിരുന്നു വാഗ്‌ദാനം.


ഇതെല്ലാം തട്ടിപ്പാണെന്ന്‌ വിദ്യാർഥികൾ പറഞ്ഞത്‌ വാർത്തയായിരുന്നു. ഇ‍തിനുശേഷം മദ്യനിർമാണവുമായി ബന്ധപ്പെട്ടാണ്‌ ഇയാൾ മാധ്യമശ്രദ്ധയിൽ വന്നത്‌. ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കിയ വാറ്റുചാരായം എന്ന അവകാശവാദത്തോടെ പുറത്തിറക്കിയ മദ്യം, കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും വരുന്നു എന്നായിരുന്നു വാർത്ത. ഇതിന്‌ പിന്നാലെയാണ്‌ മന്ത്രിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home