Deshabhimani

print edition ആരോഗ്യ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌ ; എസ്‌എഫ്‌ഐക്ക്‌ 
വിജയത്തുടർച്ച

sfi victory
വെബ് ഡെസ്ക്

Published on Jan 25, 2026, 02:11 AM | 1 min read


തൃശൂർ

ആരോഗ്യ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല വിജയം. മെയിൻ പാനലിലെ അഞ്ച്‌ സീറ്റടക്കം തെരഞ്ഞെടുപ്പ്‌ നടന്ന 34 സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു.


കോളേജ്‌ യൂണിയൻ ചെയർപേഴ്സണായി ഡോ. പടിയാർ ഹോമിയോ മെഡിക്കൽ കോളേജിലെ സി ആരതി ശിവദാസിനെയും ജനറൽ സെക്രട്ടറിയായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ മുഹമ്മദ് നാസിബിനെയും തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൺ (ജനറൽ) – വിദ്യുര രവീന്ദ്രൻ (വിപിഎസ്‌വി കോട്ടക്കൽ), വൈസ് ചെയർപേഴ്സൺ (വനിത) – ഷമീല ഹുസൈൻ (ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ജോയിന്റ് സെക്രട്ടറി – ഫാത്തിമ സിത്താര ( ഗവ. മെഡിക്കൽ കോളേജ്, കോട്ടയം) എന്നിവരെ തെരഞ്ഞെടുത്തു.


ഫല പ്രഖ്യാപനത്തിന്‌ ശേഷം സർവകലാശാല ആസ്ഥാനത്ത്‌ നടന്ന ആഹ്ലാദ പ്രകടനത്തിന്‌ ശേഷമുള്ള പൊതുയോഗത്തെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌, പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി താജുദീൻ, എസ് കെ ആദർശ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജിഷ്ണു സത്യൻ എന്നിവർ അഭിവാദ്യം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kalvin

01

print edition കാൽവിൻ...
deshabhimani editorial

02

print edition ജനാധിപത്യഹത്യ 
പ്രതിരോധിക്കാൻ 
ചരിത്രമുന്നേറ്റം
ind vs nz.

03

print edition കോഹ്‌ലി, രോഹിത്‌ കളം
kerala w cricket team

04

print edition കേരളത്തിന്‌ ഒരു റൺ ജയം
prime volleyball league goa guardians mumbai meteors

05

print edition പ്രൈംവോളി 
അഹമ്മദാബാദിൽ
Tilak Varma T20

06

print edition തിലക്‌ വർമ ക്യാപ്‌റ്റൻ
deshabhimani section

Recommended

Deshabhimani
Home