കെഎസ്‌യു ആക്രമണത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധം; എസ്‌എഫ്‌ഐ സെക്രട്ടറിയറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷം
തിരുവനന്തപുരം: കെഎസ്‌യു നടത്തിയ ആക്രമണത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ചൊവ്വ പകൽ 11.30ന് സെക്രട്ടറിയറ്റ് മാർച്ച് നടത്തും. കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് പാളയത്തുനിന്ന് സെക്രട്ടറിയറ്റിലേക്ക് തിങ്കളാഴ്‌ച നടത്തിയ ആഹ്ലാദപ്രകടനത്തിനുനേരെയാണ് കെഎസ്‌യു പ്രവർത്തകർ ആക്രമണം നടത്തിയത്.
സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയ്ക്കു പുറത്ത് ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയായിരുന്നു പാളയത്തു വെച്ച് കെഎസ്‍യു ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സമാധാനപൂർവം ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ആയിരുന്നു കെഎസ്‍യു അക്രമികൾ കല്ലേറ് നടത്തുകയായിരുന്നു.
പൊലീസിന്റേത് ഏകപക്ഷീയ നടപടി: എസ്‌എഫ്‌ഐ
തെറ്റായ സമീപനമാണ് പൊലീസിന്റേയും കെഎസ്‌യുവിന്റേതുമെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും പറഞ്ഞു. ഇങ്ങനെ ഒരുരീതി നാട്ടിൽ കഴിഞ്ഞ 10 വർഷമുണ്ടായിട്ടില്ല. എല്ലാ സർവകലാശാലയിലും തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെയുള്ള ആക്രമണം ഉണ്ടായിട്ടില്ല. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറിയത്. ആക്രമണകാരികളെയാണ് പൊലീസ് നേരിടേണ്ടിയിരുന്നത്. എന്നാൽ, പ്രകടനം നടത്തിയ എസ്‌എഫ്ഐക്കാരെയാണ് പൊലീസ് ലാത്തിച്ചാർജ് ചെയ്‌തതും ഗ്രനേഡ് എറിഞ്ഞതും.
പൊലീസ് വീഴ്‌ച പരിശോധിക്കും: കമീഷണർ
കെഎസ്‌യു ആക്രമണത്തിനിടെ പൊലീസിന് വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ കെ കാർത്തിക് - പറഞ്ഞു. പൊലീസ് ഏകപക്ഷീയമായി എസ്‌എഫ്‌ഐ പ്രവർത്തകരോട് പെരുമാറിയത് വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് പ്രതികരണം.










0 comments