ad
Deshabhimani

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അക്രമിക്കുമ്പോൾ വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിൻ്റെ പ്രശ്നമെന്ന് മറക്കരുത് : എം ശിവപ്രസാദ്

M Sivaprasad
വെബ് ഡെസ്ക്

Published on Oct 17, 2025, 04:37 PM | 1 min read

തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിനെ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഛത്തീസ്ഗഢിൽ തീരു:വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിൻ്റെ പ്രശ്നമെന്ന് മറന്നു പോകരുതെന്നും മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന് നന്ദിയുണ്ടെന്നും ശിവപ്രസാദ് ഫേസ്‌ബുക്കിൽ കുറിച്ചു.


കുറിപ്പിന്റെ പൂർണരൂപം:

"എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയ സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിനോട്:

നന്ദിയുണ്ട്! മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന് !

ഛത്തീസ്ഗഢിൽ തീരു:വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിൻ്റെ പ്രശ്നമെന്ന് മറന്നു പോകരുത്.

സംഘപരിവാരം ചുട്ടെരിച്ചു കളഞ്ഞ ഗ്രഹാം സ്റ്റെയിൻ എന്ന മിഷനറിയെ മറന്നു പോകരുത്.

മതവിശ്വാസവും വസ്ത്രവും അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വർഗ്ഗീയ വാദികൾ ഭരിക്കുന്ന വർത്തമാനകാല ഇന്ത്യയെക്കുറിച്ചും മറന്നു പോകരുത്.

എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത്.

ഇതെല്ലാം ഓർമ്മയിൽ ഉണ്ടാവാൻ കൂടി പ്രാർത്ഥിക്കുന്നത് നന്നാവും!"





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home