ad
Deshabhimani

ആർഎസ്എസിനെതിരായ സമരം പ്രതിപക്ഷനേതാവിന് എങ്ങനെയാണ്‌ ഗുണ്ടായിസമായി തോന്നിയത്: എം ശിവപ്രസാദ്

M Sivaprasad V D Satheesan

വി ഡി സതീശൻ, എം ശിവപ്രസാദ്

വെബ് ഡെസ്ക്

Published on Jul 09, 2025, 03:05 PM | 1 min read

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധങ്ങളോട് പ്രതിപക്ഷം സ്വീകരിക്കുന്ന സമീപനം അതിശയകരമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സർവകലാശാലകളിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് ​ഗുണ്ടായിസം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചത്. ആർഎസ്എസിനെതിരായ സമരം പ്രതിപക്ഷനേതാവിന് എങ്ങനെയാണ്‌ ഗുണ്ടായിസമായി തോന്നിയത്. സതീശന്റെ പ്രസ്താവന അപലപനീയമാണ്. മതനിരപേക്ഷ കേരളം ഇത് തള്ളിക്കളയുമെന്നും ശിവപ്രസാദ് പറഞ്ഞു.


ആർഎസ്എസിനെ ഭയപ്പെടുകയാണ് സതീശൻ. പറവൂരിൽ മുൻപ് ആർഎസ്എസ് പരിപാടിയിൽ അദ്ദേഹം പങ്കെടുത്ത ചിത്രം പുറത്തുവന്നതാണ്. സവർക്കറുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട് നിൽക്കുന്ന സതീശനെ എല്ലാവരും കണ്ടു. ആർഎസ്എസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റു ചിത്രങ്ങൾ പുറത്തുവിടുമോ എന്ന ഭയത്തിലാണോ സതീശൻ ഈ നിലപാട് സ്വീകരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


കെഎസ്‍യുവിനെപ്പോലും സമരം ചെയ്യാൻ സതീശൻ അനുവദിക്കുന്നില്ല. ആർഎസ്എസിനെതിരെ സമരം ചെയ്താൽ കെഎസ്‍യുക്കാരെ കൈകാര്യം ചെയ്യുമെന്ന് സതീശൻ ഭീഷണിപ്പെടുത്തുകയാണ്. ആർഎസ്എസിനെ ഭയപ്പെടുന്ന പ്രതിപക്ഷനേതാവ് മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്നും ശിവപ്രസാദ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home